കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ പ്രധാനമന്ത്രിയാവില്ലെന്ന് അഭ്യൂഹം

  • By Staff
Google Oneindia Malayalam News

ദില്ലി: സോണിയാ ഗാന്ധി പ്രധാനമന്ത്രിയാവില്ലെന്ന് വീണ്ടും അഭ്യൂഹം ഉയരുന്നു. മേയ് 18 ചൊവാഴ്ച രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള അവകാശം ഉന്നയിയ്ക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അത് ഉണ്ടായില്ല. രാഷ്ട്രപതിയെ കണ്ടത് ആദ്യവട്ട ചര്‍ച്ചകള്‍ക്ക് മാത്രമാണെന്നായിരുന്നു സോണിയയുടെ പ്രതികരണം. വീണ്ടും ബുധനാഴ്ച കാണുമെന്നും സോണിയ പറഞ്ഞു.

Sonia Gandhiചൊവാഴ്ചത്തെ കൂടികാഴ്ചയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം സോണിയ ഉന്നയിയ്ക്കാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.

മേയ് 17 തിങ്കളാഴ്ച വൈകീട്ട് പെട്ടെന്ന് സോണിയ കോണ്‍ഗ്രസ് എം പി മാരെ തന്റെ വീടായ 10, ജന്‍പഥിലേയ്ക്ക് ചായയ്ക്ക് ക്ഷണിച്ചതിനെ തുടര്‍ന്ന് സോണിയ പ്രധാനമന്ത്രിയാവില്ലെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. രാത്രി എം പി മാര്‍ സോണിയയുടെ വീട്ടില്‍ എത്തി അധികം കഴിയുന്നതിന് മുമ്പ് കോണ്‍ഗ്രസിനെ തുണയ്ക്കുന്ന കക്ഷി നേതാക്കളും ഇവിടെ എത്തി. തുടര്‍ന്ന് സോണിയയെ മാറ്റി മറ്റാരെയെങ്കിലും പ്രധാനമന്ത്രിയാക്കാന്‍ ആ ലാചിയ്ക്കുന്നതായി അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ രാത്രി ഒമ്പത് മണിയോടെ മന്‍മോഹന്‍ സിഹും പ്രണബ് മുഖര്‍ജിയും എം പിമാരുടെ മുന്നിലെത്തി രാഷ്ട്രപതിയുടെ കത്ത് സോണിയയ്ക്ക് കിട്ടിയ കാര്യം അറിയിച്ചു. ചൊവാഴ്ച സോണിയ രാഷ്ട്രപതിയെ സന്ദര്‍ശിയ്ക്കുമെന്നും മന്‍മോഹനാണ് അറിയിച്ചത്.

യാതൊരു അഭ്യൂഹങ്ങളും ആവശ്യമില്ലെന്ന് പിന്നീട് പ്രണബ് മുഖര്‍ജിയും പറഞ്ഞിരുന്നു.

അങ്ങനെയാണ് കൂടുതല്‍ അഭ്യൂഹങ്ങള്‍ ഇല്ലാതെ തിങ്കളാഴ്ച രാത്രി കടന്ന് പോയത്. എന്നാല്‍ ചൊവാഴ്ച ഉച്ചയ്ക്ക് ഒരു മണി ആയതോടെ വീണ്ടും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു തുടങ്ങി.

തിങ്കളാഴ്ചത്തെ അഭ്യൂഹങ്ങള്‍ക്ക് പ്രചാരം നല്‍കിയത് വാണിജ്യ വൃത്തങ്ങളായിരുന്നു. ഓഹരി വിപണിയില്‍ ഉണ്ടായ വന്‍ തകര്‍ച്ചയായിരുന്നു ഇതിന് പ്രധാന കാരണം. എന്നാല്‍ ചൊവാഴ്ചത്തെ അഭ്യൂഹങ്ങള്‍ തുടങ്ങിയത് കോണ്‍ഗ്രസ് എം പി മാരില്‍ നിന്ന് തന്നെയാണ്.

ഇപ്പോഴും ചില പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ചില കോണ്‍ഗ്രസ് എം പി മാര്‍ തന്നെ പറയുന്നത്. സോണിയ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. താന്‍ പ്രധാനമന്ത്രി ആകുന്നതിലൂടെ പ്രതിപക്ഷത്തിന് എന്നും ഉന്നയിയ്ക്കാന്‍ ഒരു ആരോപണം സ്വയം നല്‍കി കോണ്‍ഗ്രസ് നേതൃത്ത്വത്തിലുള്ള സര്‍ക്കാരിന് ശക്തി കുറയ്ക്കാനും അവര്‍ ഇഷ്ടപ്പെടുന്നില്ല.

സോണിയ പ്രധാനമന്ത്രി ആകുന്നില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസില്‍ നിന്ന് അതിന് കൂടുതല്‍ സാദ്ധ്യ മന്‍മോഹന്‍ സിഹിനോ പ്രണബ് മുഖര്‍ജിയ്ക്കോ ആണ്. ഒരു പക്ഷേ സോണിയ അധികാരമേല്‍ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ നറുക്ക് മന്‍മോഹന്‍ സിഹിന് വീഴനാണ് സാദ്ധ്യത. മന്‍മോഹന്‍ സിഹിനോടൊപ്പമാണ് മേയ് 18 ചൊവാഴ്ച സോണിയ രാഷ്ട്രപതിയെ കാണാന്‍ പോയതെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, രാഷ്ട്രീയ ലക്ഷ്യങ്ങളും കുതന്ത്രങ്ങളും ഇല്ലാത്ത നേതാവായാണ് മന്‍മോഹന്‍ സിഹിനെ എല്ലാപേരും കാണുന്നത്. എന്നാല്‍ തികച്ചും രാഷ്ട്രീയക്കാരനായ പ്രണബ് മുഖര്‍ജി അത്ര നേര്‍വഴിക്കാരനായി കാണാന്‍ സോണിയയ്ക്ക് കഴിയില്ല. എപ്പോഴാണ് പ്രണബ് തനി രാഷ്ട്രീയക്കാരന്റെ സ്വഭാവം കാണിയ്ക്കുക എന്നത് പറയാനാവില്ല. നരസിഹ റാവു മുമ്പ് കാണിച്ചിരുന്നതും ഇത്തരത്തിലുള്ള ഒരു സ്വഭാവമായിരുന്നു.

പക്ഷേ മന്‍മോഹന്‍ സിഹ് രാജ്യസഭാ അംഗമാണെന്ന ഒരു കുറവുണ്ട്. പ്രണബ് മുഖര്‍ജി ബംഗാളില്‍ നിന്ന് ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചയാളാണ്. അത് പ്രണബിന്റെ വില കൂട്ടുന്നുണ്ട്.

ഏതെങ്കിലും ഘടക കക്ഷിയുടെ നേതാവിനെ പ്രധാനമന്ത്രിയാക്കുന്ന കാര്യം ഇതുവരെ കോണ്‍ഗ്രസ് ആലോചിച്ചിട്ടില്ല.

ഏതായാലും ആരായിരിയ്ക്കും അടുത്ത പ്രധാനമന്ത്രി എന്ന് ചൊവാഴ്ച വൈകീട്ടോടെ അറയാനാവുമെന്നാണ് കരുതുന്നത്. ചൊവാഴ്ച വൈകീട്ട് ഇക്കാര്യം സോണിയ തന്നെ അറിയിയ്ക്കുമെന്നാണ് കരുതുന്നത്. മേയ് 15 ന് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തന്നെ പ്രധാനമന്ത്രിയാകാന്‍ താനില്ലെന്ന കാര്യം വെളിപ്പെടുത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. താന്‍ നേതാവാകാനില്ലെന്ന ആ വെളിപ്പെടുത്തല്‍ ചൊവാഴ്ച ഉണ്ടാവുമെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X