കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി പരിഷ്കരണം കൊണ്ടുവരും: കലാം

  • By Staff
Google Oneindia Malayalam News

ദില്ലി: കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വന്‍തോതില്‍ വിദേശനിക്ഷേപം ഉറപ്പുവരുത്തുമെന്നും തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുമെന്നും 7-8 ശതമാനം വളര്‍ച്ച കൈവരിക്കുന്നതിന് സമഗ്ര നികുതി പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.

ജൂണ്‍ ഏഴ് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പോട്ട നിയമം റദ്ദാക്കും. പോട്ടയല്ലാതെ നിലവിലുള്ള നിയമങ്ങള്‍ തന്നെ തീവ്രവാദത്തെ നേരിടാന്‍ മതിയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

അയോധ്യാ പ്രശ്നത്തില്‍ കോടതിവിധി അനുസരിച്ചുള്ള നടപടിയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തര്‍ക്കം പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കും. അതേ സമയം ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് നിയമപരമായ അംഗീകാരമുണ്ടാവണം.

സാമ്പത്തിക നിലയുടെ പൊതുസ്വഭാവം പ്രതിഫലിപ്പിക്കുന്ന മൂലധന വിപണിയുടെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ജീവനക്കാര്‍ക്ക് കുടിശികയും നഷ്ടപരിഹാരവും നല്‍കിയതിന് ശേഷം സ്വകാര്യവത്കരിക്കും.

നികുതി ഭരണം കൂടുതല്‍ പൗരസൗഹാര്‍ദപരമാക്കും. വ്യാപാര വ്യവസായ മേഖലകളുമായി സഹകരിച്ച് മൂല്യവര്‍ധിത നികുതി നടപ്പിലാക്കും. 2009ഓടെ റവന്യു കുടിശിക ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ നയം. പാവപ്പെട്ടവര്‍ക്ക് സബ്സിഡികള്‍ അനുവദിക്കും.

അത്യാവശ്യ സാധനങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.

മതേതരമൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും. മതേരത്വം നിലനിര്‍ത്തണമെന്ന ജനങ്ങളുടെ താത്പര്യമാണ് ജനവിധിയില്‍ പ്രതിഫലിച്ചത്. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പരമാവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുമെന്ന് കലാം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X