കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളാപൊലീസില്‍ വന്‍ അഴിച്ചുപണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നാല് ഡിഐജിമാരെയും 27 എസ്പിമാരെയും സ്ഥലം മാറ്റിക്കൊണ്ട് സംസ്ഥാനസര്‍ക്കാര്‍ കേരളപൊലീസില്‍ വന്‍അഴിച്ചുപണി നടത്തി.

തിരുവനന്തപുരം എറണാകുളം കമ്മീഷണര്‍മാരെയും സ്ഥലം മാറ്റി. പൊലീസ് നയത്തില്‍ മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ പ്രസ്താവനയുടെ തൊട്ടുപിന്നാലെയാണ് ഈ അഴിച്ചുപണി. ജില്ലകളില്‍ ക്രമസമാധാനച്ചുമതലയുള്ള സൂപ്രണ്ടുമാരായി പുതുതായി നിയമിക്കപ്പെട്ടവരില്‍ ഏറെപ്പേരും മലയാളികളാണെന്നതാണ് അഴിച്ചുപണിയിലെ ശ്രദ്ധേയമായ കാര്യം.

കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലും ഭരണതലത്തിലും അഴിച്ചുപണി നടത്തുന്നതിനെക്കുറിച്ച് അന്തിമചര്‍ച്ചയ്ക്കായി ദില്ലിയിലേക്ക് പുറപ്പെടുംമുമ്പാണ് മുഖ്യമന്ത്രി എ.കെ. ആന്റണി സ്ഥലംമാറ്റ ഉത്തരവില്‍ ഒപ്പുവച്ചത്. മുഖ്യമന്ത്രി ദില്ലിയിലെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ലിസ്റ് പുറത്തുവിട്ടത്. ഡിജിപി ഹോര്‍മിസ് തരകനുമായി ചര്‍ച്ച ചെയ്തശേഷമാണ് മുഖ്യമന്ത്രി ലിസ്റ് തയ്യാറാക്കിയതെന്നറിയുന്നു.

ഡിഐജി മാരില്‍ ജി. ബാബുരാജിനെ തൃശൂര്‍ റേഞ്ചിലും വൈ.അനില്‍കുമാറിനെ പൊലീസ് ആസ്ഥാനത്തും ആര്‍. ശ്രീലേഖയെ എറണാകുളം റേഞ്ചിലും മുഹമ്മദ് യാസിനെ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയിലും മാറ്റി നിയമിച്ചു.

തിരുവനന്തപുരം റൂരല്‍ എസ്പിയായിരുന്ന ബലറാം കുമാര്‍ ഉപാധ്യായയെ തിരുവനന്തപുരത്തും പത്തനംതിട്ട എസ്പിയായിരുന്ന ദിനേന്ദ്ര കശ്യപിനെ കൊച്ചിയിലും സിറ്റി പൊലീസ് കമ്മീഷണര്‍മാരാക്കി. കോട്ടയത്തെ പൊലീസ് സൂപ്രണ്ടായി വിജിലന്‍സ് എസ്പി എം. വഹാബിനെ നിയമിച്ചു. കെഎപി നാലാം ബറ്റാലിയനിലെ എസ്. സുരേഷാണ് തൃശൂര്‍ എസ്പി. ടി. വിക്രമനാണ് കണ്ണൂര്‍ എസ്പി. കെഎപിയില്‍ നിന്ന് ടി. ചന്ദ്രനെ പത്തനംതിട്ട എസ്പിയാക്കി.

പൊലീസ് അക്കാദമിയിലെ വി.വി. മോഹനനെ കോഴിക്കോട് റൂറലില്‍ നിയമിച്ചു. ഇടുക്കി എസ്പി ഡി. വിജയനെ പൊലീസ് ആസ്ഥാനത്തേയ്ക്ക് മാറ്റി. കോട്ടയം വിജിലന്‍സിലെ എം.എന്‍. ജയപ്രകാശിനെ എറണാകുളം റൂറലിലും ടി.എം. അബൂബക്കറിനെ പാലക്കാടും എസ്പിയായി നിയമിച്ചു.

കാസര്‍കോഡ് എസ്പിയായിരുന്ന പി. വിജയനെ തിരുവനന്തപുരം റൂറിലേക്ക് മാറ്റി. എസ്ആര്‍എഎസ് കമാന്ററായിരുന്ന എം.വി. സോമസുന്ദരനെ കാസര്‍കോട്ടേക്ക് മാറ്റി. എറണാകുളം സിബിസിഐഡിയില്‍ ഉണ്ടായിരുന്ന ഗോപേഷ് അഗര്‍വാളാണ് ഇടുക്കി എസ്പി. കൊച്ചിയിലെ പൊലീസ് കമ്മീഷണറായിരുന്ന വിനോദ് തോമസിനെ തിരുവനന്തപുരം ടെലികമ്മ്യൂണിക്കേഷനില്‍ നിയമിച്ചു.

തിരുവനന്തപുരം പൊലീസ് കമ്മീഷണറായിരുന്ന രാജന്‍സിംഗിനെ സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി ആസ്ഥാനത്ത് നിയമിച്ചു. കണ്ണൂര്‍ എസ്പിയായിരുന്ന മനോജ് എബ്രഹാമിനെ പൊലീസ് ആസ്ഥാനത്ത് ക്രൈബ്രാഞ്ച് സിഐഡിയിലും നിയമിച്ചു.

സുഗതനും കെ.ജെ. മാത്യുവും വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ സെല്ലിലെ എസ്പിമാരാണ്. എന്‍. ചന്ദ്രന്‍ എറണാകുളത്ത് ക്രൈംബ്രാഞ്ച് സിബിസിഐയില്‍ എസ്പിയാണ്. പി.എം. അബ്ദുള്‍ ഖാദറിനെ കോഴിക്കോട്ട് സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡിയാക്കി. വര്‍ഗ്ഗീസ് ജോര്‍ജ്ജ് കോട്ടയത്തെ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയിലും കെ. സദാശിവന്‍ സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി ഇന്റലിജന്‍സിലും ആയിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X