കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോര്‍ച്ചുഗല്‍ യൂറോ ഫൈനലില്‍

  • By Staff
Google Oneindia Malayalam News

Euro2004-Logoലിസ്ബണ്‍: ഒടുവില്‍ ക്രിസ്റ്യാനോ റൊണാള്‍ഡോയും നുനോ മൊണിഷെയും ചേര്‍ന്ന് ഹോളണ്ടിന്റെ കഥ കഴിച്ചു. ഇരുവരും നേടിയ ഗോളുകളുടെ പിന്‍ബലത്തില്‍ 2-1നാണ് പോര്‍ച്ചുഗല്‍ യൂറോ 2004ന്റെ ഫൈനലില്‍ എത്തിയത്.

നയിക്കുന്ന ടീമുകളെയെല്ലാം ഫൈനലില്‍ എത്തിയ്ക്കാന്‍ കഴിയുന്ന താന്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനായ കോച്ചാണെന്ന് പോര്‍ച്ചുഗല്‍ കോച്ച് സ്കൊളാരി തെളിയിച്ചു. ഇദ്ദേഹം തന്നെയാണ് 2002ല്‍ ലോകകപ്പ് കിരീടം നേടിയ ബ്രസീലിനെ നയിച്ചത്.

എന്റെ ടീം വളരെ മത്സരബുദ്ധിയുള്ള ചുണക്കുട്ടികളാണ്. ഞങ്ങള്‍ വിജയം അര്‍ഹിയ്ക്കുന്നു. - ഫിലിപ് സ്കൊളാരി പറഞ്ഞു. 1988ലെ യൂറോ കപ്പ് നേടിയ ഹോളണ്ട് ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് യൂറോകപ്പ് സെമിയില്‍ പുറത്താവുന്നത്. കഴിഞ്ഞ യൂറോ കപ്പില്‍ ഇറ്റലിയോടാണ് ഹോളണ്ട് സെമിയില്‍ തോറ്റത്.

യൂറോ കപ്പിലെ ആദ്യ സെമി കാണാന്‍ ലിസ്ബണിലെ ജോസ് അല്‍വാലഡേ സ്റേഡിയം തിങ്ങിനിറഞ്ഞിരുന്നു. പോര്‍ച്ചുഗല്‍ ടീമിനെ പിന്തുണയ്ക്കാനെത്തിയ പോര്‍ച്ചുഗീസ് കാണികളായിരുന്നു ഏറെയും.

കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ഗോള്‍ നേടേണ്ടതായിരുന്നു. ഗോള്‍മുഖത്ത് വലതുവിംഗില്‍ നിന്നും ക്യാപ്റ്റന്‍ ലൂയി ഫിഗോ തൊടുത്ത ക്രോസ്പക്ഷെ ഗോളാക്കാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞില്ല. അധികം വൈകാതെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. ഇക്കുറി ഒരു കോര്‍ണര്‍ കിക്കില്‍ നിന്നുമാണ് ഗോള്‍ പിറന്നത്. ഡികോ നല്കിയ ക്രോസ് റൊണാള്‍ഡോ വിദഗ്ധമായി ഹോളണ്ടിന്റെ വലയിലെത്തിച്ചു. ഷര്‍ട്ടൂരിയ്ക്കൊണ്ടുള്ള റൊണാള്‍ഡോയുടെ വിജയാഹ്ലാദപ്രകടനത്തിന് ഉടനെ റഫറി മഞ്ഞക്കാര്‍ഡ് നല്കി.

മിനിറ്റുകള്‍ക്കകം കളി സമനിലയിലാക്കാന്‍ ഡച്ചുകാര്‍ക്ക് അവസരം കിട്ടിയതാണ്. പക്ഷെ എഡ്ഗാര്‍ ഡേവിഡ്സിന്റെ ഇടതുവിംഗില്‍ നിന്നുള്ളക്രോസ് മാര്‍ക് ഓവര്‍മാഴ്സ് ബാറിനു മുകളിലൂടെ പായിച്ച് പാഴാക്കി.

പോര്‍ച്ചുഗീസ് വീണ്ടും ഒരു ഗോള്‍ കൂടി നേടേണ്ടതായിരുന്നു. ഇക്കുറി ഡികോയുടെ ക്രോസ് ഗോളാക്കാന്‍ പൗളീറ്റ എത്തിയില്ല. പാതി കളി തീരാന്‍ അഞ്ചു മിനിറ്റ് ബാക്കിനില്ക്കെ ലൂയി ഫിഗോയുടെ നല്ലൊരു അടി ഡച്ച് ഗോള്‍പോസ്റിലേക്ക് പായിച്ചിരുന്നു. ഗോളി വാന്റെര്‍സാറിനെയും കബളിപ്പിച്ച് ഗോള്‍മുഖത്തേയ്ക്ക് പാഞ്ഞ പന്ത് പക്ഷെ പോസ്റില്‍ തട്ടിത്തെറിച്ചു.

പക്ഷെ പോര്‍ച്ചുഗലിന്റ രണ്ടാം ഗോള്‍ അധികം വൈകാതെ എത്തി. ഒരു കോര്‍ണര്‍ കിക്കില്‍ നിന്നുതന്നെയായിരുന്നു ഈ ഗോള്‍. നുനോ മനിഷെ കോര്‍ണര്‍ കിക്കിനെ ഒരു ആംഗിള്‍ ഷോട്ടിലൂടെ ഡച്ച് വലയിലെത്തിച്ചു. പോര്‍ച്ചുഗീസ് ആരാധകര്‍ ഇതോടെ വന്‍ വിജയാഘോഷം തുടങ്ങി. 63ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോള്‍ വീണെങ്കിലും പോര്‍ച്ചുഗീസ് കാണികള്‍ കളി തീരും വരെ സ്റേഡിയത്തില്‍ ആഹ്ലാദാരവങ്ങള്‍ തുടര്‍ന്നു. ഡച്ച് താരം വാന്‍ ബ്രോങ്കോഴ്സ്റ് പോര്‍ച്ചുഗീസ് ഗോള്‍മുഖത്തേയ്ക്ക് ഇടതുവശത്ത് നിന്നും പായിച്ച ഒരു ക്രോസ് തട്ടിത്തെറിപ്പിയ്ക്കാന്‍ ശ്രമിച്ചതായിരുന്നു പോര്‍ച്ചുഗീസ് താരം ആന്‍ഡ്രാഡെ. പക്ഷെ അത് നേരെ ഗോളായി.

അങ്ങിനെ യൂറോ കപ്പിന്റെ തുടക്കത്തില്‍ ഗ്രീസിനോട് തോല്‍വി ഏറ്റുവാങ്ങിയ പോര്‍ച്ചുഗീസ് ഫൈനലില്‍ എത്തി. ഇനി ഗ്രീസും ചെക്കോസ്ലോവാക്യയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെ കാത്തിരിയ്ക്കുകയാണ് പോര്‍ച്ചുഗല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X