കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ്: കാര്‍ഷിക മേഖലക്ക് സഹായം

  • By Staff
Google Oneindia Malayalam News

ദില്ലി: കാര്‍ഷികഖേലയുടെ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം ലോക്സഭയില്‍ അവതരിപ്പിച്ചത്.

അന്ത്യോദയ അന്ന യോജന പദ്ധതിയില്‍ 50 ലക്ഷം കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തുകയും 150 പിന്നോക്ക ജില്ലകളില്‍ നടപ്പിലാക്കുന്ന ജോലിക്ക് കൂലി പരിപാടിയിലൂടെയും ഗ്രാമീണ-കര്‍ഷക മേഖലയുടെ വികസനം ബജറ്റ് ലക്ഷ്യമിടുന്നുവെന്ന് ചിദംബരം വ്യക്തമാക്കി. പാലുത്പാദന വ്യവസായത്തിനും ട്രാക്ടറുകള്‍ക്കും പൂര്‍ണ എക്സൈസ് നികുതി ഇളവ് പ്രഖ്യാപിച്ച ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമായ ക്ഷേമപദ്ധതികളുണ്ട്. പുതിയ കാര്‍ഷിക ഇന്‍ഷ്വറന്‍സ്, ജലസേചന പദ്ധതികള്‍ ഇവയില്‍ പെടുന്നു.

ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ ചിംദംബരം എടുത്തു പറഞ്ഞ ബജറ്റ് പ്രാധാന്യം നല്‍കുന്ന 12 മേഖലകളില്‍ നാലെണ്ണം കൃഷിയുമായി ബന്ധപ്പെട്ടവയാണ്. ജലസേചന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നടത്തുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. കാര്‍ഷിക ഉത്പന്ന വിപണി മെച്ചപ്പെടുത്തുമെന്നും കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങുമെന്നും ബജറ്റില്‍ വാഗ്ദാനങ്ങളുണ്ട്.

ഗ്രാമീണ ജലസ്രോതസുകളുടെ സംരക്ഷണത്തിനും വികസനത്തിനും 100 കോടി രൂപയുടെ പുതിയ പദ്ധതിയാണ് നടപ്പിലാക്കുന്നത്. 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അഞ്ച് ലക്ഷം ജലസ്രോതസുകളെ പൂര്‍ണമായും ഉപയോഗക്ഷമമാക്കും. ദേശീയതലത്തില്‍ നടത്തുന്ന മഴക്കൊയ്ത് പദ്ധതി വഴി ഒരു ലക്ഷം ജലസേചനയൂണിറ്റുകളെ സഹായിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ഇതാനായി ഓരോ യൂണിറ്റിനും 20,000 രൂപ വീതം നല്കും.

ഇത് പരോക്ഷമായി കൃഷിയെ സഹായിക്കാനുള്ള നടപടിയാണ്. ജലസേചന വികസനത്തിന് വര്‍ഷം തോറും 3000 കോടി രൂപ ചെലവഴിക്കും. 25,800 കോടി രൂപയുടെ ഭക്ഷ്യസബ്സിഡിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കാര്‍ഷികോപകരണങ്ങള്‍ക്കും കാര്‍ഷികാവശ്യത്തിനുപയോഗിക്കുന്ന ട്രാക്ടര്‍പോലുള്ള വാഹനങ്ങള്‍ക്കും എക്സൈസ് തീരുവയില്‍ ഇളവനുവദിച്ചതും കൃഷിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X