കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേവനനികുതി കൂട്ടി

  • By Staff
Google Oneindia Malayalam News

സേവന നികുതി വര്‍ധിപ്പിച്ചു

15 സേവനമേഖലകള്‍ കൂടി നികുതിപരിധിയിലേക്ക്

എല്ലാ നികുതികളിന്മേലും രണ്ട് ശതമാനം വിദ്യഭ്യാസസെസ്

കോണ്‍ടാക്ട് ലെന്‍സിന്റെ എക്സൈസ് തീരുവ ഇരട്ടിയാക്കും

ബയോടെക്നോളജി കമ്പനികള്‍ക്ക് ഇളവ്
സമയം 1: 10 പിഎം

ബയോടെക്നോളജി മേഖലയില്‍ ഗവേഷണം നടത്തുന്ന കമ്പനികള്‍ക്ക് അടുത്ത 10 വര്‍ഷത്തേയ്ക്ക് നികുതിസൗജന്യം.

ജമ്മു കശ്മീരില്‍ പുതുതായി തുടങ്ങുന്ന വ്യവസായങ്ങള്‍ക്ക് നികുതിയിളവ്.

ട്രാക്ടറുകള്‍ക്ക് എക്സൈസ് തീരുവ ഒഴിവാക്കി.

ഡെയ്റി മേഖലയിലെ യന്ത്രങ്ങള്‍ക്കും കര്‍ഷകരുടെ ഉപകരണങ്ങള്‍ക്കും എക്സൈസ് തീരുവയില്ല.

ബ്രെയ്ലി, ബ്രെയ്ലി ടൈപ്റൈറ്റര്‍, ബ്രെയ്ലി കമ്പ്യൂട്ടര്‍ എന്നിവയ്ക്ക് കസ്റംസ് തീരുവ ഒഴിവാക്കി

ക്രച്ചസിനും വീല്‍ചെയറിനും എക്സൈസ് തീരുവ ഒഴിവാക്കി

പവര്‍ലൂം, കൈത്തറി മേഖലയ്ക്ക് ഇളവ്
സമയം 1:02പിഎം

കൈത്തറി, പവര്‍ലൂം മേഖലയില്‍ സെന്‍വാറ്റ് എടുത്തുകളഞ്ഞു

സേവനനികുതി എട്ട് ശതമാനത്തില്‍ നിന്ന് 10ശതമാനമാക്കി ഉയര്‍ത്തി

പ്ലാറ്റിനത്തിന് ഇറക്കുമതി തീരുവ കുറച്ചു

ഹെപറ്റിറ്റിസ് ബി രോഗം കണ്ടെത്തുന്നിനുള്ള ഉപകരണങ്ങള്‍ക്ക് നികുതിയില്ല

ഗ്രാമങ്ങളിലെ 100 കിടക്കകള്‍ വരെയുള്ള ആശുപത്രികള്‍ക്ക് പ്രത്യേക ഇളവ്

ആംബുലന്‍സിന് കസ്റംസ് തീരുവയില്ല

കമ്പ്യൂട്ടറുകള്‍ക്ക് കസ്റംസ് തീരുവ ഒഴിവാക്കി
സമയം 12:49പിഎം

നോണ്‍-അലോയ് സ്റീല്‍ എക്സൈസ് തീരുവ കറച്ചു

മൊബൈല്‍ ഫോണുകള്‍ക്ക് കസ്റംസ് തീരുവയില്ല

വികലാംഗര്‍ക്കുള്ള ഉപകരണങ്ങള്‍ക്ക് എക്സൈസ് തീരുവ ഒഴിവാക്കി

ഹെപാറ്റിറ്റിസ് രോഗനിര്‍ണ്ണയത്തിനുള്ള ഉപകരണങ്ങള്‍ക്ക് എക്സൈസ് നികുതിയില്ല

ഐടി ഉപകരണങ്ങളുടെ ഇറുക്കുമതിക്ക് 2005 ഏപ്രില്‍ ഒന്നു മുതല്‍ കസ്റംസ് നികുതിയില്ല.

ജവാന്മാരുടെ വിധവകള്‍ക്ക് നികുതിയിളവ്
സമയം 12:38പിഎം

25,000 രൂപയില്‍ മുകളിലുള്ള സമ്മാനങ്ങള്‍ക്ക് നികുതി

സേവനമേഖലയില്‍ കൂടുതല്‍ നികുതി

ഓട്ടിസം, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസ്എബിലിറ്റി ബാധിച്ചവര്‍ക്ക് പ്രത്യേക ആനുകൂല്യം

ലക്ഷം രൂപവരുമാനത്തിന് നികുതി വേണ്ട
സമയം 12:31പിഎം

ഒരു ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ നികുതി നല്കേണ്ട

ധനകമ്മി ആകെ ആഭ്യന്തരോല്പാദനത്തിന്റെ 4.4ശതമാനം

പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ തുക

പിന്നോക്കസംസ്ഥാനങ്ങള്‍ക്കുള്ള വായ്പാഫണ്ട്
സമയം 12:26 പിഎം

പിന്നോക്കസംസ്ഥാനങ്ങളെ സഹായിക്കുന്നതിനുള്ള 25,000 കോടിയുടെ വായ്പാ ഫണ്ട്

കുടില്‍വ്യവസായത്തെ സഹായിക്കാന്‍ 100 കോടി

പ്രത്യേക സാമ്പത്തികമേഖല(സ്പെഷ്യല്‍ എക്കണോമിക് സോണ്‍)യെ നിയന്ത്രിക്കാന്‍ നിയമം.

മുതിര്‍ന്നവരുടെ നിക്ഷേപത്തിന് കൂടുതല്‍

പലിശ
സമയം 12:22 പിഎം

മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിനുള്ള പലിശനിരക്ക് ഒമ്പത് ശതമാനമാക്കി ഉയര്‍ത്തി

പൊതുമേഖലാസ്ഥാപനങ്ങളെ സഹായിക്കാന്‍ 14,191 കോടി

പരമ്പരാഗതവ്യവസായങ്ങളെ സഹായിക്കാന്‍ പദ്ധതി

കശ്മീരിന് 300 കോടിപ്രത്യേക സഹായം.

പിപിഎഫിന് എട്ട് ശതമാനം പലിശ
സമയം 12:16പിഎം

പ്രൊവിഡന്റ് ഫണ്ട്, ജിപിഎഫ് പലിശനിരക്ക് എട്ട് ശതമാനം

എസ്എസ്ഐ മുന്‍ഗണനാലിസ്റില്‍ നിന്നും 85 വ്യവസായങ്ങളെ മാറ്റി

2005 ഏപ്രില്‍ ഒന്നിന് വാറ്റ് (മൂല്യര്‍ധിത നികുതി) നടപ്പാക്കും.

പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ധനസഹായം
സമയം 12:06പിഎം

പൊതുമേഖലാസ്ഥാപനങ്ങളെ പുനസംഘടിപ്പിയ്ക്കാന്‍ ഉപദേശകസമിതി

ഐടിഐയെ രക്ഷിയ്ക്കാന്‍ 500 കോടി

ചെറുകിടവ്യവസായം തുടങ്ങാന്‍ വായ്പാപരിധി ഒരു കോടിയാക്കി ഉയര്‍ത്തി

എന്‍ടിപിസിയിലെ 5ശതമാനം ഓഹരി വില്ക്കും

ടെലികോം, ഇന്‍ഷ്വറന്‍സ് വിദേശനിക്ഷേപം കൂട്ടി
സമയം 11:59എഎം

2,247 കോടി ഇന്ദിര ആവാസ് യോജനയ്ക്ക്

ഗ്രാമീണ അടിസ്ഥാനസൗകര്യവികസനത്തിന് 8,000 കോടി

ടെലികോം മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം 74ശതമാനമാക്കി ഉയര്‍ത്തി

ഇന്‍ഷ്വറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപപരിധി 26ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തി

വ്യോമഗതാഗത മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം 40ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കി ഉയര്‍ത്തി

2,610 കോടിയുടെ ഗ്രാമീണ ജലവതിരണ പദ്ധതി
സമയം 11:52എഎം

കാര്‍ഷികവ്യവസായം പ്രോത്സാഹിപ്പിയ്ക്കും

കൃഷിയ്ക്കും മൃഗങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ്

കാര്‍ഷിക ഗവേഷണത്തിന് ആയിരം കോടി

150 അതീവപിന്നോക്ക ജില്ലകളില്‍ ജോലിയ്ക്ക് കൂലി ഭക്ഷണം പദ്ധതി

മഴവെള്ളക്കൊയ്തിന് ദേശീയ പദ്ധതി

ആദ്യ കടല്‍വെള്ളം ശുദ്ധീകരിയ്ക്കുന്ന ആദ്യപദ്ധതി ചെന്നൈയില്‍

കാര്‍ഷിക വായ്പ ഇരട്ടിയാക്കും
സമയം 11:50എഎം

മൂന്ന് വര്‍ഷത്തേയ്ക്ക് കാര്‍ഷികവായ്പ ഇരട്ടിയാക്കും

ന്യൂനപക്ഷവിദ്യാഭ്യാസത്തിന് 50 കോടി

എല്ലാ നികുതികളുടെ മേലും രണ്ട് ശതമാനം വിദ്യാഭ്യാസസര്‍ച്ചാര്‍ജ്

വിദ്യാഭ്യാസത്തിനായി 4000 മുതല്‍ 5000 കോടി കണ്ടെത്തും

ലക്ഷ്യം എല്ലാവര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം

ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിയ്ക്കും
സമയം 11:45 എഎം
ജൂലൈ 08, 2004

ജലക്ഷാമം പരിഹരിയ്ക്കാനും കൃഷിയ്ക്ക് വെള്ളം കണ്ടെത്താനും ദേശീയ ജലക്കൊയ്ത് പദ്ധതിവെള്ളപ്പൊക്കകെടുതി തടയാനുള്ള പദ്ധതിയ്ക്ക് പൂര്‍ണ്ണപിന്തുണ

പാവപ്പെട്ടവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്
ജൂലൈ 08, 2004

എയ്ഡ്സ് തടയാന്‍ 259 കോടി
ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള രണ്ട് കോടികുടുംബങ്ങള്‍ക്ക് റേഷന്‍ സബ്സിഡി
ദേശീയന്യൂനപക്ഷകമ്മീഷന് 50 കോടി
പട്ടികജാതിക്കാരുടെ വികസനത്തിന് 1180 കോടി രൂപ

ബജറ്റ് കമ്മി 2008-2009ഓടെ ഇല്ലാതാക്കും
ജൂലൈ 08, 2004

ബജറ്റ് കമ്മി 2008-2009ഓടെ ഇല്ലാതാക്കും

പാവപ്പെട്ട ഗ്രാമീണര്‍ക്ക് സഹായമെത്തിയ്ക്കും

മുന്‍ഗണന ഗ്രാമത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന്

പാവപ്പെട്ടവര്‍ക്ക്ആരോഗ്യസുരക്ഷയും മരുന്നും ഉറപ്പാക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X