കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു

  • By Staff
Google Oneindia Malayalam News

തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തില്‍ ഏഴുപത് ആനകള്‍ക്ക് ഊട്ട് നല്‍കി. എല്ലാ വര്‍ഷവും നടക്കുന്ന ഗജപൂജയുടെയും ആനയൂട്ടിന്റെയും ഭാഗമായാണ് കര്‍ക്കിടകം ഒന്നായ ജൂലായ് 16 വെള്ളിയാഴ്ച രാവിലെ ചടങ്ങ് നടന്നത്. ആനയൂട്ട് കാണാനായി നൂറുകണക്കിന് ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന ആനകളെ വരിയായി നിര്‍ത്തി ചോറുരുളകളും പഴങ്ങളും മറ്റും നല്‍കി. ക്ഷേത്രത്തിലെ പ്രധാനപൂജാരി നാരായണന്‍ നമ്പൂതിരിയില്‍ നിന്നും ചിറക്കല്‍ ദേവസ്വത്തിന്റെ ആനയായ വിഷ്ണുവാണ് ആദ്യം പ്രസാദവും ചോറുരളയും സ്വീകരിച്ചത്.

10 കിലോഗ്രാം ചോറും ശര്‍ക്കരയും 10 കിലോഗ്രാം ഏത്തപഴവും അഞ്ച് കൈതച്ചക്കയും കരിമ്പും വെള്ളരിയും തെങ്ങിന്‍പട്ടയുമാണ് ഓരോ ആനക്കും നല്‍കിയത്. ആനയൂട്ടുന്നത് കാണുന്നതിനായി ആയിരങ്ങള്‍ ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയിരുന്നു. നേരത്തെ രാവിലെ വിഘ്നേശ്വരന്റെ പ്രീതിക്കായി വിപുലമായ ഗജപൂജ നടന്നു. 1008 നാളികേരങ്ങളാണ് ഗജപൂജക്ക് ഉപയോഗിച്ചത്.

എല്ലാ വര്‍ഷവും ഗജപൂജവും ആനയൂട്ടും നടത്തുന്നത് ലോകത്ത് സമാധാനവും നന്മയും കൈവരുന്നതിനാണെന്ന് വടക്കുന്നാഥ ക്ഷേത്ര ക്ഷേമസമിതി സി. എന്‍. വിജയന്‍ പറഞ്ഞു.

ചടങ്ങുകള്‍ക്കായി രണ്ടര ലക്ഷം രൂപയാണ് ചെലവായത്. ആനയൂട്ടിന് വേണ്ട നാളികേരവും നെയ്യും വിവിധ ഭക്തരുടെ വഴിപാടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X