കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് സമരം തുടരുന്നു; ജനം വലയുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യബസ് സമരം ജൂലൈ 27 ചൊവാഴ്ചയും പൂര്‍ണ്ണം. ഒറ്റ സ്വകാര്യബസും നിരത്തില്‍ ഇറങ്ങിയില്ല. കെഎസ്ആര്‍ടിസി-പാരലല്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള ബദല്‍ യാത്രാസംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ ജനം വലഞ്ഞു.

വടക്കന്‍ ജില്ലകളില്‍ ഈ അവസരം മുതലാക്കി ലാഭം കൊയ്യാന്‍ മിനി ലക്ഷ്വറി കോച്ചുകളും രംഗത്തെത്തിയിരിക്കുകയാണ്. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ജൂലൈ 28 ബുധനാഴ്ച ബസ് സമരം സംബന്ധിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. മിക്കവാറും ഈ യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേയ്ക്കുമെന്ന് കരുതുന്നു.

പാരലല്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ജനങ്ങളില്‍ നിന്ന് അമിത യാത്രാക്കൂലി ഈടാക്കുന്നതായി പരാതി ഉയരുന്നുണ്ട്. പല ജില്ലകളിലും കെഎസ്ആര്‍ടിസിയും നാമമാത്ര സര്‍വീസാണ് നടത്തുന്നത്. ഇടതുപക്ഷ യുവജന-വിദ്യാര്‍ത്ഥിപ്രക്ഷോഭം രൂക്ഷമായതിനാല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ കെഎസ്ആര്‍ടിസിയും ഭയപ്പെടുന്നു.

എന്തായാലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒരാഴ്ച അവധി പ്രഖ്യാപിച്ചതോടെ കേരളത്തില്‍ ഇപ്പോള്‍ ഒരു ബന്ദിന്റെ പ്രതീതിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X