കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷരയ്ക്കും അനന്തുവിനും പ്രവേശനം കിട്ടി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ഒടുവില്‍ എച്ച്ഐവി ബാധിതരായ അക്ഷരയ്ക്കും അനന്തുവിനും എതിരായ ചെറുത്ത് നില്പ് നാട്ടുകാര്‍ അവസാനിപ്പിച്ചു. ഇരുവര്‍ക്കും സ്കൂളില്‍ പ്രവേശനം കിട്ടി. ഇവര്‍ക്ക് പ്രവേശനം നല്കാന്‍ നടന്‍ സുരേഷ് ഗോപിയുള്‍പ്പെടെയുള്ളവര്‍ നടത്തിയ ബോധവല്ക്കരണം ഒടുവില്‍ ഫലിച്ചു.

അക്ഷരയും അനന്തുവും കഴിഞ്ഞ ദിവസം മുതല്‍ സ്കൂളില്‍ പോയിത്തുടങ്ങി. കൊട്ടിയൂരിലെ മണ്ണാംചേരിയിലെ എസ്എന്‍ എല്‍പി സ്കൂളില്‍ അക്ഷര രണ്ടാം ക്ലാസ്സിലും അനുജന്‍ അനന്തു ഒന്നാംക്ലാസിലും ചേര്‍ന്നു. പക്ഷെ ഇരുവരെയും പ്രത്യേകം ക്ലാസ് മുറികളിലാണ് ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

എയ്ഡ്സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ സര്‍ക്കാരും സാംസ്കാരികപ്രവര്‍ത്തകരും കഴിഞ്ഞ കുറെ നാളുകളായി തുടര്‍ച്ചയായി പ്രയത്നിച്ചു വരികയായിരുന്നു. ഇതേ തുടര്‍ന്ന് അക്ഷരയും അനന്തുവും പഠിയ്ക്കുന്ന ക്ലാസില്‍ തങ്ങളുടെ മക്കളെ പറഞ്ഞയക്കുമെന്ന് രണ്ട് കുട്ടികളുടെ അച്ഛനമമ്മാര്‍ തീരുമാനിച്ചതായി വിദ്യാഭ്യാസഡപ്യൂട്ടി ഡയറക്ടര്‍ കെ. രവീന്ദ്രന്‍ അറിയിച്ചു. എയ്ഡ്സ് പകര്‍ച്ചവ്യാധിയല്ലെന്ന സത്യം വൈകിയാണെങ്കിലും ഇവിടുത്തെ ജനങ്ങള്‍ മനസ്സിലാക്കിവരികയാണ്.

കൂടുതല്‍ അച്ഛനമ്മമാര്‍ അവരുടെ മക്കളെ അക്ഷരയ്ക്കും അനന്തുവിനും ഒപ്പം പഠിയ്ക്കാന്‍ പറഞ്ഞയയ്ക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നടന്‍ സുരേഷ്ഗോപി എയ്ഡ്സിനെതിരായ ബോധവല്ക്കരണത്തിന് കഴിഞ്ഞ ദിവസം കൊട്ടിയൂരെത്തിയതാണ് ജനങ്ങളില്‍ പെട്ടെന്നൊരു മാറ്റത്തിന് പ്രേരിപ്പിച്ചത്. സുരേഷ്ഗോപിയുടെ പ്രസംഗം കേള്‍ക്കാന്‍ നൂറുകണക്കിന് ജനങ്ങള്‍ എത്തിയിരുന്നു. എയ്ഡ്സിനെക്കുറിച്ച് അനാവശ്യഭയത്തിന്റെ കാര്യമില്ലെന്ന സുരേഷ്ഗോപിയുടെ വാക്കുകള്‍ ജനം അക്ഷരാര്‍ത്ഥത്തില്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി.

എയ്ഡ്സ് ബാധിതയായ അമ്മയോടൊപ്പം സ്കൂളിലെത്തിയ അക്ഷരയെയും അനന്തുവിനെയും നാട്ടുകാരും സ്കൂള്‍ മാനേജ്മെന്റ് അധികൃതരും അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് സ്വീകരിയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X