കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ശമ്പളം വര്‍ധിപ്പിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ശമ്പളം കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, മറ്റു പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ജനപ്രതിനിധികളുടെ ശമ്പളമാണ് കൂട്ടുന്നത്.ഇവരുടെ ഡി.എയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇതനുസരിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ശമ്പളം 4,500ല്‍നിന്ന് 5,400 ആയി വര്‍ധിക്കും. വൈസ് പ്രസിഡന്റിന്റെ ശമ്പളം 3,500ല്‍നിന്ന് 4,200 ആയും സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരുടേത് രണ്ടായിരത്തില്‍നിന്ന് 2,400 ആയും വര്‍ധിക്കും. ജില്ലാപഞ്ചായത്തംഗങ്ങളുടെ ശമ്പളം 2,100 ആക്കും. നിലവില്‍ ഇത് 1,750 ആണ്.

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വര്‍ധിപ്പിച്ച ശമ്പള പട്ടിക ചുവടെ. നിലവിലുള്ള ശമ്പളം ബ്രാക്കറ്റില്‍.

കോര്‍പറേഷന്‍: മേയര്‍-5,400 (4,500)

ഡപ്യൂട്ടി മേയര്‍-4200 (3500)

സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍-2,400 (2,000)

മെംബര്‍-1,800 (1500)

മുനിസിപ്പാലിറ്റി: ചെയര്‍മാന്‍-4800 (4000)

വൈസ് ചെയര്‍മാന്‍-3,600 (3000)

സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍-2,100 (1750)

കൗണ്‍സിലര്‍- 1,500 (1250).

ബ്ലോക്ക് പഞ്ചായത്ത് : പ്രസിഡന്റ്-4,800 (4,000)

വൈസ് പ്രസിഡന്റ്-3,600 (3000)

സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍-2,100 (1,750)

മെംബര്‍-1,500 (1,250)

ഗ്രാമപഞ്ചായത്ത്: പ്രസിഡന്റ്-4,200 (3,500)

വൈസ് പ്രസിഡന്റ്-3,200 (2,500)

സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍-1,800 (1,500)

മെംബര്‍-1,200 (1,000)

ഇപ്പോള്‍ 40 രൂപ ഡി.എ വാങ്ങുന്നവര്‍ക്ക് 60 രൂപ ലഭിക്കും. 32 രൂപ ഡി.എ ലഭിക്കുന്നവരുടെ ഡി. എ 50 ആക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X