കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ പഠനശാഖ വികസിപ്പിക്കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുജിസി മാര്‍ഗരേഖകളുടെ അടിസ്ഥാനത്തില്‍ 1980ല്‍ കോളജ് തലത്തില്‍ ഉള്‍പ്പെടുത്തിയ സ്ത്രീപഠനം സര്‍വകലാശാലകളില്‍ പ്രധാനവിഷയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നില്ലെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ എസ്. കെവിന്‍ പറഞ്ഞു.

കേരള സര്‍വകലാശാലയുടെ സ്ത്രീപഠനകേന്ദ്രം സംഘടിപ്പിച്ച ഏകദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതിയായ ഫണ്ടില്ലാത്തതാണ് ഈ പഠനശാഖയ്ക്ക് വേണ്ട പരിഗണന കിട്ടാത്തതിന്റെ പ്രധാന കാരണമെന്ന് കെവിന്‍ ചൂണ്ടിക്കാട്ടി.

സ്ത്രീപഠനത്തിലും കേരളത്തിലെ സ്ത്രീകളുടെ വികസനത്തിലും അധ്യാപനവും ഗവേഷണവും പരിശീലനവും ഉപദേശവും നല്‍കുന്നതിനുള്ള ഏജന്‍സിയെന്ന നിലയില്‍ സ്ത്രീപഠന കേന്ദ്രത്തെ വികസിപ്പിക്കുന്നതിനുള്ള ഒരു കര്‍മപദ്ധതി കേരള സര്‍വകലാശാല യുജിസിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

സ്ത്രീപഠനത്തില്‍ എംഫില്‍ കോഴ്സ്, സിലബസ് പരിഷ്കരണം, കോളജ് അധ്യാപകര്‍ക്കും എന്‍ജിഒകള്‍ക്കും ഹ്രസ്വകാല കോഴ്സുകള്‍, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളെ കുറിച്ച് പ്രത്യേക പഠനം, ഇന്ത്യയിലെ സ്ത്രീഎഴുത്തുകാരെ കുറിച്ചുള്ള വിവരശേഖരം തയ്യാറാക്കുന്നതിന് പ്രാദേശികഭാഷകളില്‍ നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം, ആശയങ്ങള്‍ വിനിമയം ചെയ്യുന്നതിന് ന്യൂസ്ലെറ്റര്‍ തുടങ്ങിയവയാണ് കര്‍മരേഖയിലെ പ്രധാന നിര്‍ദേശങ്ങളെന്ന് സ്ത്രീപഠനകേന്ദ്രം ഡയറക്ടര്‍ ഡോ. ജി. എസ്. ജയശ്രീ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X