കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്തം തെക്കന്‍ കേരളത്തില്‍ ഇന്ന്, വടക്ക് നാളെ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ഓഗസ്റ് 19 വ്യാഴാഴ്ച തന്നെ അത്തം ആഘോഷിച്ചു. എന്നാല്‍ വടക്കന്‍ കേരളത്തില്‍ ഓഗസ്റ് 20 വെള്ളിയാഴ്ച യാണ് അത്തം ആഘോഷിയ്ക്കുന്നത്.

വ്യാഴാഴ്ച ഉച്ചയോടെ മാത്രമേ അത്തം നക്ഷത്രം തുടങ്ങുകയുള്ളു എന്നതാണ് വടക്ക് അത്തം വെള്ളിയാഴ്ചയായി മാറാന്‍ കാരണം.

അത്തച്ചമയം നടത്തുന്ന എറണാകുളത്തെ തൃക്കാക്കരയില്‍ അത്തച്ചമയ ഉത്സവം വെള്ളിയാഴ്ചയാണ്.

തെക്കന്‍ കേരളത്തില്‍ പരക്കെ അത്തപ്പൂക്കളം ഇട്ടുതുടങ്ങി. വീടുകള്‍ക്ക് പുറമേ തെരുവുകളിലും കവലകളില്‍ സംഘടകളുടെ ആഭിമുഖ്യത്തിലാണ് അത്തപ്പൂക്കളം ഒരുക്കുന്നത്. പല സ്ഥലങ്ങളിലും അയല്‍കൂട്ടങ്ങളും (റസിഡണ്ട്സ് അസോസിയേഷനുകള്‍) അത്തപ്പൂക്കളം ഒരുക്കുന്നുണ്ട്.അത്തം മുതല്‍ പത്താം നാളാണ് തിരുവോണം. പല സംഘടനകളും ചില ഓഫീസുകളും അത്തപ്പൂക്കള മത്സരം നടത്തുന്നുണ്ട്. അത്തം പിറന്നതോടെ ഓണതിരക്കും ഓണതിമിര്‍പ്പും എങ്ങും കണ്ട് തുടങ്ങി.

വ്യാഴാഴ്ച വിനായക ചതുര്‍ത്ഥി ദിനം കൂടിയായിരുന്നു. അതുകൊണ്ട് ഗണപതി ക്ഷേത്രങ്ങളില്‍ വന്‍ തിരക്കായിരുന്നു.

അത്തം വ്യാഴാഴ്ചയാണോ അതോ വെള്ളിയാഴ്ച ആണോ എന്നത് ജ്യോതിഷ പണ്ഡിതരുടെ ഇടയില്‍ തര്‍ക്കമാണ്. ഇരു വിഭാഗങ്ങളും അവരുടെ ന്യായങ്ങള്‍ നിരത്തുന്നുണ്ട്. വടക്ക് വെള്ളിയാഴ്ചയാണ് അത്തമെന്ന് ജ്യോതിഷികള്‍ പറയുന്നുണ്ടെങ്കിലും അവിടെയും പല സ്ഥലത്തും അത്തപ്പൂക്കളങ്ങള്‍ നിരന്നുകഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X