കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് രാജി ഭീഷണി മുഴക്കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ കെ.ബി.ഗണേഷ്കുമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന് ഭീഷണി മുഴക്കി.

ബാലകൃഷ്ണ പിള്ള ഗണേശിനെതിരേയും ശക്തമായി പ്രതികരിച്ചു. ഗണേശ് രാജി വയ്ക്കുന്നെങ്കില്‍ വയ്ക്കട്ടെ എന്നായിരുന്നു പിള്ള ഒരിയ്ക്കല്‍ പ്രതികരിച്ചത്. എന്നാല്‍, ഗണേഷിനെക്കൂടി നിലനിര്‍ത്തിക്കൊണ്ട് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നായിരുന്നു മറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി ഐക്യമുന്നണിയില്‍ തന്നെ നില്‍ക്കണമെന്നതായിരുന്നു പ്രവര്‍ത്തകരുടെ പൊതു വികാരം.

മന്ത്രിയാക്കാന്‍ തന്നെ ക്ഷണിച്ചാല്‍ സ്വീകരിക്കുമെന്ന ഗണേഷ്കുമാറിന്റെ പ്രസ്താവനയെ യോഗത്തില്‍ ബാലകൃഷ്ണപിള്ള അതിനിശിതമായാണ് വിമര്‍ശിച്ചത്. എന്നാല്‍ പിള്ളയും മകനും തമ്മിലുള്ള ബന്ധം വഷളാകുന്നത് തടയാനായിരുന്നു ഭൂരിപക്ഷം നേതാക്കളും ശ്രമിച്ചത്.

പാര്‍ട്ടി യോഗങ്ങള്‍ പലതും താനറിയാതെ വിളിച്ചുകൂട്ടുന്നതിലുള്ള അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടാണ് ഗണേഷ് രാജി ഭീഷണി മുഴക്കിയത്. സെപ്തംബര്‍ ഏഴ് ചൊവാഴ്ച ചേര്‍ന്ന നിര്‍വാഹകസമിതിയോഗത്തിലും ഗണേഷിനെ വിളിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ പത്തനാപുരം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ താനറിയാതെ കൊട്ടാരക്കരയില്‍ വിളിച്ചുകൂട്ടിയതിലും ഗണേഷ്കുമാര്‍ രോഷം പൂണ്ടു. ഒടുവില്‍ മറ്റ് പാര്‍ട്ടി ഭാരവാഹികള്‍ ഇടപെട്ടാണ് ഗണേഷ്കുമാറിനെ ആശ്വസിപ്പിച്ചത്. ഗണേശിനോട് കൂടുതല്‍ സൗഹൃദ പരമായ നിലപാട് സ്വീകരിയ്ക്കണമെന്ന് യോഗത്തില്‍ പലരും ആവശ്യപ്പെട്ടു. ഗണേശ് പാര്‍ട്ടിയില്‍ നിന്ന് അകലുന്ന അവസ്ഥ ഉണ്ടാകരുതെന്ന് യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു.

ഗണേഷ്കുമാറുമായുള്ള അഭിപ്രായഭിന്നത പറഞ്ഞുതീര്‍ത്തോ എന്ന് നിര്‍വാഹകസമിതി യോഗത്തിനുശേഷം പത്രലേഖകര്‍ ആര്‍.ബാലകൃഷ്ണപിള്ളയോട് ചോദിച്ചു. അഭിപ്രായഭിന്നത ഉണ്ടെങ്കിലല്ലേ പറഞ്ഞുതീര്‍ക്കേണ്ട കാര്യമുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ചില സ്വകാര്യ ബസ്സ് മുതലാളിമാരുടെ പിന്തുണയോടെ തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതായുള്ള ഗണേഷ്കുമാറിന്റെ പ്രസ്താവനയെക്കുറിച്ച് പിള്ള പ്രതികരിക്കാന്‍ തയ്യാറായില്ല. പത്രസമ്മേളനത്തില്‍ തൊട്ടടുത്തിരുന്ന ഗണേഷ്കുമാര്‍ അഭിപ്രായം പറയട്ടെയെന്ന് ഒരു ലേഖകന്‍ ആവശ്യപ്പെട്ടപ്പോള്‍ അഭിപ്രായം താന്‍ പറഞ്ഞാല്‍ മതിയെന്നായിരുന്നു പിള്ളയുടെ പെട്ടെന്നുള്ള പ്രതികരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X