കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡ്യുസാറ്റ് വിക്ഷേപിച്ചു, ഭൂ സ്ഥിര ഭ്രമണ പഥത്തിലെത്തി

  • By Staff
Google Oneindia Malayalam News

ശ്രീഹരിക്കോട്ട: വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഉപഗ്രഹമായ എഡ്യുസാറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്നും സപ്തംബര്‍ 20 തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 4.01നാണ് എഡ്യുസാറ്റ് വിക്ഷേപിച്ചത്. 4.18ാടെ ഉപഗ്രഹം ഭൂസ്ഥിര ഭ്രമണ പഥത്തിലെത്തിച്ചു.

1950 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി ഉപഗ്രഹ വിക്ഷേപണ പേടകമായ ജിഎസ്എല്‍വി-എഫ്-01 ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ശൂന്യാകാശത്തിലേക്ക് കുതിച്ചുയര്‍ന്നതിന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ഒട്ടേറെ ശാസ്ത്രജ്ഞര്‍ സാക്ഷ്യം വഹിച്ചു. വിക്ഷേപണം വിജയകരമാണെന്ന് തുടക്കത്തില്‍ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

കല്പന-1, ഇന്‍സാറ്റ്-3സി എന്നീ ഉപഗ്രഹങ്ങളോടൊപ്പമാണ് എഡ്യുസാറ്റ് ജിയോസിക്രോണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ (ജിടിഒ) സ്ഥിതിചെയ്യുക.

പൂര്‍ണമായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ളതാണ് എഡ്യുസാറ്റ്. ഉപഗ്രഹാധിഷ്ഠിതമായ ഒരു വിദൂര വിദ്യാഭ്യാസ സംവിധാനത്തിന് വേണ്ടി ഏഴ് വര്‍ഷത്തെ പ്രയത്നഫലമായാണ് എഡ്യുസാറ്റിന് രൂപം നല്‍കിയത്.

ജിഎസ്എല്‍വി-എഫ്-01 ആദ്യമായാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. നേരത്തെ രണ്ട് വിക്ഷേപണങ്ങള്‍ നടത്തിയത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X