കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാലിനായി നിയമം കൊണ്ടുവരണം

  • By Staff
Google Oneindia Malayalam News

ഡെറാഡൂണ്‍: കേന്ദ്രത്തില്‍ ലോക്പാല്‍ വരുന്നതിന് ഉടന്‍ നിയമനിര്‍മാണം നടത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെട്ടു.

കേന്ദ്രത്തില്‍ ലോക്പാല്‍ പോലൊരു സ്ഥാപനം ഇല്ലാത്തത് ലോകായുക്തകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ ലോക്പാല്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എട്ടാം അഖിലേന്ത്യാ ലോകായുക്താ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ ലോക്പാല്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യം മുമ്പത്തേക്കാള്‍ ഇപ്പോഴുണ്ട്. പ്രധാമമന്ത്രിയും മന്ത്രിമാരും എംപിമാരും ലോക്പാലിന്റെ നിരീക്ഷണത്തില്‍ വരണമെന്നതു സംബന്ധിച്ച് വിശാലമായ അഭിപ്രായ സമന്വയമുണ്ട്.

ലോകായുക്ത സംസ്ഥാനതലത്തില്‍ ഏറെ പ്രയോജനപ്രദമാണെന്ന് വ്യക്തമായിട്ടുണ്ട്. നിയമനിര്‍മാണത്തിലൂടെ ഇത് ദേശീയതലത്തിലും കൊണ്ടുവരണം.

അറിയാനുള്ള സ്വാതന്ത്യ്രം സംബന്ധിച്ച നിയമം നടപ്പിലാക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു.

രാഷ്ട്രപതിയേയും ലോക്പാല്‍ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരേണ്ടതാണെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം പറഞ്ഞിരുന്നു. ഇതോടെ വീണ്ടും ലോക്പാല്‍ ബില്‍ നിയമമാക്കുന്നത് ചര്‍ച്ചാ വിഷയമായിരിയ്ക്കുയാണ്.

കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ഈ ബില്‍ നിയമമാക്കാനുള്ള ശ്രമങ്ങളെ ല്ലാം പരാജയപ്പെടുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X