കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

342 റണ്‍സിന് ഇന്ത്യ തോറ്റു

  • By Staff
Google Oneindia Malayalam News

നാഗ്പൂര്‍: ഇന്ത്യന്‍ മണ്ണില്‍ ആസ്ത്രേല്യയ്ക്ക് ചരിത്ര വിജയം. 35 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ആസ്ത്രേല്യ ടെസ്റ് പരമ്പര സ്വന്തമാക്കി.

മൂന്നാം ടെസ്റില്‍ ഇന്ത്യയെ 342 റണ്‍സിനാണ് ആസ്ത്രേല്യ തോല്പിച്ചത്. ഇതോടെ നാല് ടെസ്റുകളടങ്ങിയ പരമ്പരയില്‍ മൂന്ന് ടെസ്റുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ആസ്ത്രേല്യ 2-0ന് പരമ്പര സ്വന്തമാക്കി. ഇനി നവമ്പര്‍ മൂന്നിന് മുംബൈയില്‍ നിര്‍ണ്ണായകമല്ലാത്ത നാലാം ടെസ്റ്.

ഇന്ത്യയെ നിഷ്പ്രഭമാക്കുന്ന വിജയമായിരുന്നു ആസ്ത്രേല്യ നാഗ്പൂരില്‍ നേടിയത്. അരദിവസം കൊണ്ട് വെറും 200 റണ്‍സിനാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയെ ആസ്ത്രേല്യ ചുരുട്ടിക്കെട്ടിയത്. 58 റണ്‍സെടുത്ത സെവാഗും 44 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അജിത് അഗാര്‍ക്കറും മാത്രമാണ് ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.

ക്രിക്കറ്റ്: ഇന്ത്യ നാണക്കേടിലേക്ക് കുതിയ്ക്കുന്നു
ഒക്ടോബര്‍ 29, 2004

നാഗ്പൂര്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്ക് ഇന്ത്യ കുതിയ്ക്കുന്നു. 543 എന്ന അസാധ്യമായ വിജയലക്ഷ്യവുമായി ഒക്ടോബര്‍ 29 വെള്ളിയാഴ്ച രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ ചായ സമയത്തിന് പിരിയുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കിക്കഴിഞ്ഞു- നാഗ്പൂര്‍ ടെസ്റ് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാകും.

ചായസമയത്തിന് പിരിയുമ്പോള്‍ വെറും 84 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇന്ത്യ വലിച്ചെറിഞ്ഞത് വിലയേറിയ അഞ്ച് വിക്കറ്റുകള്‍. ജയിയ്ക്കാനല്ലെങ്കിലും, സമനിലയ്ക്ക് വേണ്ടിയെങ്കിലും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് പൊരുതാമായിരുന്നു. എന്നാല്‍ ഒന്നു ചെറുത്തുനില്ക്കുക പോലും ചെയ്യാതെ ഇന്ത്യയുടെ ബാറ്റ്സ്മാന്‍മാര്‍ ആസ്ത്രേല്യയുടെ പേസ് ആക്രമണത്തിന് മുന്നില്‍ വിക്കറ്റുകള്‍ അടിയറ വയ്ക്കുകയായിരുന്നു. ഒരു പക്ഷെ വീരേന്ദര്‍ സെവാഗ് ഒഴിച്ച്.

78 പന്തുകളില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 49 റണ്‍സെടുത്ത വീരേന്ദര്‍ സെവാഗ് ഇപ്പോഴും ബാറ്റ് ചെയ്യുകയാണ്. കൂടെ 31 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറിയുള്‍പ്പെടെ 21 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലും ബാറ്റ് ചെയ്യുന്നു.

ആകാശ് ചോപ്ര(ഒരു റണ്‍സ്), ദ്രാവിഡ്(രണ്ട് റണ്‍സ്) സച്ചിന്‍ (രണ്ട് റണ്‍സ്), ലക്ഷ്മണ്‍(രണ്ട് റണ്‍സ്), കൈഫ് (ഏഴ് റണ്‍സ്) എന്നിങ്ങനെയാണ് ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ വീണത്. അദ്ദേഹം നാഗ്പൂര്‍ ടെസ്റില്‍ നിന്ന് അവസാന നിമിഷം ഒഴിവായതിനാല്‍ ഗാംഗുലിയ്ക്ക് ഭാഗ്യമുണ്ട്. അല്ലെങ്കില്‍ ഈ നാണക്കേടിന്റെ പേരില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍ തൊപ്പി തെറിച്ചേനെ.

ഇന്ത്യയുടെ വിജയലക്ഷ്യം 543 റണ്‍സ്
ഒക്ടോബര്‍ 29, 2004

നാഗ്പൂര്‍: ആസ്ത്രേല്യ രണ്ടാം ഇന്നിംഗ്സ് അഞ്ച് വിക്കറ്റിന് 329 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ലഞ്ചിന് തൊട്ടു മുമ്പാണ് ആസ്ത്രേല്യ ഡിക്ലയര്‍ ചെയ്തത്.

ഇന്ത്യയുടെ വിജയലക്ഷ്യം 543 റണ്‍സാണ്. ഇന്ത്യയ്ക്ക് വേണ്ടി ആകാശ് ചോപ്രയും വീരേന്ദര്‍ സെവാഗും ബാറ്റുചെയ്യുന്നു. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ ഒരു റണ്‍സ് എടുത്തിട്ടുണ്ട്.

സൈമണ്‍ കാറ്റിച്ചും ഡാമിയന്‍ മാര്‍ട്ടിനും ക്ലാര്‍ക്കുമാണ് ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ആസ്ത്രേല്യയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ കൂറ്റന്‍ സ്കോര്‍ നല്കിയത്. ഡാമിയന്‍ മാര്‍ട്ടിന്‍ 97 റണ്‍സും കാറ്റിച്ച് 99 റണ്‍സും ക്ലാര്‍ക്ക് 73 റണ്‍സും നേടി.

ഇന്ത്യയ്ക്ക് വേണ്ടി സഹീര്‍ഖാനും കാര്‍ത്തികും രണ്ട് വിക്കറ്റുകള്‍ വീതം എടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X