കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാക്കനാട്ട് സ്മാര്‍ട്ട് സിറ്റി വരുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ദുബായി ഇന്റര്‍നെറ്റ് സിറ്റി കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കിന് സമീപം സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കും.

1000 ഏക്കര്‍ സ്ഥലത്ത് 40 കോടി ഡോളര്‍ ചെലവഴിച്ചാണ് സ്മാര്‍ട്ട് സിറ്റി വികസിപ്പിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 200 ഏക്കര്‍ ഭൂമി ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് കൈമാറാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 500 ഏക്കറിലേക്കും മൂന്നാം ഘട്ടത്തില്‍ 1000 ഏക്കറിലേക്കും സ്മാര്‍ട്ട് സിറ്റി വ്യാപിപ്പിക്കും.

ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ നാലംഗ സംഘം നവംബര്‍ ഒന്ന് തിങ്കളാഴ്ച കാക്കനാട് സന്ദര്‍ശിച്ചു. ദുബായ് ഇന്റര്‍നെറ്റ് സിറ്റി ഡയറക്ടര്‍ ഫരീദ് അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ചീഫ് പ്ലാനിംഗ് ആന്റ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ദീപക് പത്മനാഭന്‍, ആര്‍ക്കിടെക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ ചീഫ് ആദില്‍ അബ്ദുള്ള, റിയല്‍ എസ്റേറ്റ് പ്രോപ്പര്‍ട്ടീസ് സീനിയര്‍ മാനേജര്‍ ബിജു ജോര്‍ജു എന്നിവരുമുണ്ടായിരുന്നു.

ഐടി സെക്രട്ടറി അരുണ സുന്ദര്‍രാജ്, സ്പെഷല്‍ ഇകണോമിക് സോണ്‍ കമ്മിഷണര്‍ പോള്‍ ആന്റണി, ജില്ലാ കളക്ടര്‍ എ. പി. എം. മുഹമ്മദ് ഹനീഷ് എന്നിവരുമായി സംഘം ചര്‍ച്ച നടത്തി.

ദുബായ് ഇന്റര്‍നെറ്റ് സിറ്റി, ദുബായിലെ മീഡിയാ സിറ്റി എന്നിവയുടെ മാതൃകയിലാണ് സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നത്. ഐടി കമ്പനികള്‍ക്കും കമ്യൂണിക്കേഷന്‍ കമ്പനികള്‍ക്കും ഇവിടെ പ്രവര്‍ത്തിക്കാനാവും. താമസിക്കാനുള്ള കെട്ടിടങ്ങള്‍, സ്കൂളുകള്‍, വിനോദപരിപാടികള്‍ക്കുള്ള സമുച്ചയം എന്നിവയും സ്മാര്‍ട്ട് സിറ്റിയിലുണ്ടായിരിക്കും.

കാക്കനാട് സന്ദര്‍ശിച്ച സംഘം ദുബായ് ഇന്റര്‍നെറ്റ് സിറ്റി ബോര്‍ഡിന് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സാധ്യതാപഠനം നടത്തിയതിന് ശേഷമായിരിക്കും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. സംഘം നവംബര്‍ അഞ്ചിന് ദുബായിലേക്ക് തിരികെ പോവും.

സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിന് ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളെയും ദുബായ് ഇന്റര്‍നെറ്റ് സിറ്റി പരിഗണിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X