കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍.ഡി.എയില്‍ ആശയഭിന്നതകള്‍-യച്ചൂരി

  • By Staff
Google Oneindia Malayalam News

ദില്ലി: ആശയഭിന്നതകളില്ലാത്ത ഏക മുന്നണി ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) മാത്രമാണെന്ന അവരുടെ വാദം വിഡ്ഢിത്തമാണെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി.

ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്-മാര്‍കിസ്റ് പാര്‍ട്ടികളുടെ അഭിപ്രായഭിന്നത രാജ്യത്തിനു ദോഷം ചെയ്യുമെന്ന എന്‍.ഡി.എ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയൊഴികെയുള്ള എന്‍.ഡി.എ കക്ഷികള്‍ അധികാരത്തില്‍ തിരച്ചെത്താന്‍ സകല അടവുകളും പയറ്റിയിരുന്ന. പക്ഷേ അത് ആര്‍.എസ്.എസ്-ബി.ജെ.പി സമ്മര്‍ദ്ദത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.

ആര്‍.എസ്.എസ് -ബി.ജെ.പി സഖ്യത്തിലാണ് അഭിപ്രായഭിന്നതയുള്ളത്.ലോക്സഭാ തെരഞ്ഞെടുപ്പും മഹാരാഷ്ട്രാ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ ഹിന്ദുത്വത്തിലേക്കു തിരിച്ചു പോവുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് അവര്‍ക്കു മനസിലായി.

എന്നാല്‍ ഹിന്ദുത്വത്തിലേക്കു തിരിച്ചുചെന്നാല്‍ തങ്ങളുടെ അടിസ്ഥാനാശയം കാത്തു സൂക്ഷിക്കാമെങ്കിലും സഖ്യകക്ഷികള്‍ അവരില്‍ നിന്നകലുമെന്നും യെച്ചൂരി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X