കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ വിരുദ്ധരുമായി ചേരാന്‍ ഐ ഗ്രൂപ്പ് നീക്കം

  • By Staff
Google Oneindia Malayalam News

മലപ്പുറം: എ ഗ്രൂപ്പുമായി ഇടഞ്ഞുനില്‍ക്കുന്നവരെ ഉള്‍പ്പെടുത്തി ഐ ഗ്രൂപ്പ് ശക്തിപ്പെടുത്താന്‍ നീക്കം. ഇതിന്റെ ഭാഗമായി വിവിധ നേതാക്കളുമായി ഐ ഗ്രൂപ്പ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് മഞ്ചേരിയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം ചര്‍ച്ച ചെയ്തു.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് മന്ത്രിസഭയില്‍ ആധിപത്യം സ്ഥാപിച്ചതില്‍ അസംതൃപ്തരായ നേതാക്കളുമായി ചേര്‍ന്ന് വരാനിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ യോഗം തീരുമാനിച്ചു. എ ഗ്രൂപ്പ് വിരുദ്ധരുമായി ചേര്‍ന്ന് നടത്തുന്ന ആസൂത്രിതനീക്കം സംഘടനാ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ പ്രയോജനപ്പെടുമെന്നും അതുവഴി സംഘടന പിടിച്ചെടുക്കാനാവുമെന്നുമാണ് ഐ ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍.

മുരളീധരന്റെ നേതൃത്വത്തിലാണ് ഐ ഗ്രൂപ്പ് യോഗം മഞ്ചേരിയില്‍ ചേര്‍ന്നത്. ഇത്തരത്തിലുള്ള യോഗങ്ങള്‍ തുടര്‍ന്നും നടക്കും. അടുത്ത യോഗം കണ്ണൂരിലായിരിക്കും നടക്കുന്നത്.

നേരത്തെ ഐ ഗ്രൂപ്പിലുണ്ടായിരുന്നവരും പല കാരണങ്ങളാല്‍ ഗ്രൂപ്പ് വിട്ടുപോയവരുമായ നേതാക്കളെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗ്രൂപ്പിന്റെ കുടക്കീഴില്‍ അണിനിരത്താനാണ് നീക്കം. കഴിഞ്ഞ ദിവസം എം. പി. ഗംഗാധരനുമായി കെ. മുരളീധരന്‍ ചര്‍ച്ച നടത്തിയിരുന്നു.

വരാനിരിക്കുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ സംഘടന പിടിച്ചെടുക്കാന്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ യോഗത്തില്‍ ധാരണയായി. മുന്‍മന്ത്രി കെ. സുധാകരന്‍, പാലക്കാട് ഡിസിസി പ്രസിഡന്റ് വി.എസ്. വിജയരാഘവന്‍ എന്നിവര്‍ ഐ-ഗ്രൂപ്പില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.

യോഗത്തില്‍ 42 ഓളംപേര്‍ പങ്കെടുത്തു. മലപ്പുറം ഡി.സി.സി(ഐ) വൈസ് പ്രസിഡണ്ട് സെയ്ത് മുഹമ്മദ് തങ്ങള്‍, ജനറല്‍സെക്രട്ടറി കെ.വി.ശങ്കരനാരായണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി മുസ്തഫ ബക്കര്‍, കര്‍ഷകകോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബാബു കാര്‍ത്തികേയന്‍, സേവാദള്‍ സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി പി.വിശ്വനാഥന്‍, കെ.പി.സി.സി അംഗം പാട്ടത്തില്‍ കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ ഇതിലുള്‍പ്പെടുന്നു.

അതേ സമയം എം.പി. ഗംഗാധരന്‍ ഉള്‍പ്പെടെയുെള്ള നേതാക്കളെ കൂടെനിര്‍ത്താനുള്ള മുരളീധരന്റെ ശ്രമത്തോട് ഒരുവിഭാഗം ഐ-ഗ്രൂപ്പ് നേതാക്കളില്‍ എതിര്‍പ്പുണ്ട്. മന്ത്രി എ. പി. അനില്‍കുമാറിന്റെയും ഡിസിസി ജനറല്‍ സെക്രട്ടറി പി. ടി. അജയ്മോഹന്റെയും നേതൃത്വത്തിലുള്ള വിഭാഗമാണ് മുരളിയുടെ നീക്കത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. അനില്‍കുമാര്‍ മഞ്ചേരിയില്‍ ഉണ്ടായിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല. നിര്‍ണായകസാഹചര്യങ്ങളില്‍ ഗ്രൂപ്പിനെയും നേതൃത്വത്തെയും തള്ളിപ്പറഞ്ഞവരുമായി വീണ്ടും കൈകോര്‍ക്കുന്നത് ശരിയല്ലെന്നാണ് ഇവരുടെ നിലപാട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X