ജനസമ്പര്‍ക്കപരിപാടി ഇനി ദൂരദര്‍ശനില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി ഇനി ദൂരദര്‍ശനിലൂടെ ജനസമ്പര്‍ക്കപരിപാടി നടത്തും. സുതാര്യകേരളം എന്ന ഈ പരിപാടി 2005 ജനുവരി ഒന്നിനാരംഭിക്കും.
പൊതുജനങ്ങള്‍ക്ക് എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് പരിപാടിക്കു വേണ്ടിയുള്ള പ്രത്യേകഫോണ്‍നമ്പറില്‍ പരാതിയുന്നയിക്കാം. കോള്‍സെന്ററില്‍ സ്വീകരിക്കുന്ന ഈ പരാതി ഇലക്ട്രോണിക് ഡാറ്റായായി മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്ലിലേക്കു മാറ്റും. തെരഞ്ഞെടുക്കപ്പെടുന്ന പരാതികള്‍ അതാതു വകുപ്പുവഴി പരിഹാരമുണ്ടാക്കിയ ശേഷം മറുപടി പരാതിസെല്ലിലൂടെ ലഭിക്കും. ഇവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി മുഖ്യമന്ത്രി ടെലിവിഷനിലൂടെ നല്‍കും.
ശനിയാള്ചകളില്‍ വൈകീട്ട് ഏഴേകാല്‍ മുതല്‍ എട്ടുവരെയാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. തിങ്കളാഴ്ചകളില്‍ സാറ്റലൈറ്റ് ചാനലില്‍ രാത്രി എട്ടുമുതല്‍ എട്ടേമുക്കാല്‍ വരെ ഇതിന്റെ പുന:സംപ്രേഷണവുമുണ്ടായിരിക്കും.