കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഹരിപ്പാട് വാഹനാപകടം: ആറ് മരണം
ആലപ്പുഴ: ഹരിപ്പാട് ഡാണപ്പടിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ് ബസും മാരുതിക്കാറും കൂട്ടിയിടിച്ച് കേരള കോണ്‍ഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. സുദര്‍ശനന്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു.
ഡിസംബര്‍ 31 വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. കാറിലുണ്ടായിരുന്ന ആറ് പേരാണ് മരിച്ചത്.
ആറ്റിങ്ങല്‍ സ്വദേശികളാണ് മരിച്ചത്. രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. ആറ്റിങ്ങല്‍ ആലങ്കോട് കണ്ണങ്കരയില്‍ അഡ്വ. സുദര്‍ശനന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ ഭാര്യ ലീന, സഹോദരി ഭര്‍ത്താവ് ശശാങ്കന്‍, ഷീല, ലീല, കാത്തു, അഖില്‍ എന്നിവരാണ് മരിച്ചത്.