കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ മരണം 10,000 കവിഞ്ഞേക്കും

  • By Staff
Google Oneindia Malayalam News

ചെന്നൈ: സുനാമി ദുരന്തത്തില്‍ തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞേക്കുമെന്ന് ആശങ്ക.

സുനാമി ദുരന്തം ഏറ്റവും കൂടുതല്‍ നാശം വിതച്ച നാഗപട്ടണം ജില്ലയില്‍ ദിവസം തോറും നൂറു കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. എണ്ണായിരത്തോളം പേര്‍ മരിച്ചതായാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കെങ്കിലും റെഡ് ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ നല്‍കുന്ന കണക്ക് മരണസംഖ്യ പതിനായിരം കവിയുമെന്ന സൂചനയാണ് നല്‍കുന്നത്.

വെള്ളിയാഴ്ച വരെ മരിച്ചവരുടെ കണക്ക് മാത്രമാണ് സര്‍ക്കാര്‍ പറയുന്നത്. നാഗപട്ടണത്ത് ഓരോ ദിവസവും കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അപ്പോള്‍ തന്നെ മറവുചെയ്യുകയാണ്. വികൃതമായ നിലയില്‍ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ പകര്‍ച്ചവ്യാധി പടര്‍ത്തുമെന്ന ആശങ്കയുണ്ട്.

യഥാര്‍ഥ മരണസംഖ്യ കണ്ടെത്താന്‍ തീരദേശത്തെ ജില്ലകളില്‍ പുതിയ സെന്‍സസ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

നാഗപട്ടണം ജില്ലയില്‍ 7704 പേര്‍ മരിച്ചതായാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്ന് സന്നദ്ധ സംഘടനകള്‍ സൂചിപ്പിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X