പ്ലസ് ടു പരീക്ഷാ ഫലം ജൂണ്‍ 10നുള്ളില്‍ വേണം: സുപ്രിം കോടതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്സസ് ടു പരീക്ഷയുടെ ഫലം എല്ലാ വര്‍ഷവും ജൂണ്‍ 10ന് മുമ്പ് പ്രസിദ്ധീകരിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. എംബിബിഎസ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഇത്.

മാര്‍ക്ക് ലിസ്റ് ജൂണ്‍ 15നുള്ളില്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.

എംബിബിഎസ് കോഴ്സുകളുടെ ആദ്യവട്ടം കൗണ്‍സിലിംഗ് ജൂലൈ 25നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറലിനെ ഒഴിവുകള്‍ സംബന്ധിച്ച കൃത്യമായ വിവരം ജൂലൈ 26നുള്ളില്‍ അറിയിക്കണമെന്നും സുപ്രിം കോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് കോഴ്സിനുള്ള 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയിലേക്ക് പരീക്ഷ നടത്തുന്നത് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറലാണ്.

എല്ലാ മെഡിക്കല്‍ കോളജുകളും പ്രവേശനത്തിന് കൃത്യമായ സമയപരിധി പാലിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് കോഴ്സിനുള്ള അഖിലേന്ത്യാ ക്വാട്ട 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് സുപ്രിം കോടതി ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്