• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബജറ്റ് പ്രസംഗം അവസാനിച്ചു

  • By Staff

ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ നടത്തിയ ബജറ്റ് പ്രസംഗം അവസാനിച്ചു.

5369 കോടിയുടെ വാര്‍ഷിക പദ്ധതി

സമയം 10.38 എ.എം

സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി 5369 കോടി രൂപയുടേതായിരിയ്ക്കും. ഊര്‍ജ്ജമേഖലയില്‍ 819 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.

കല്യാണമണ്ഡപങ്ങള്‍ നികുതി നല്‍കണം

സമയം 10.35 എ.എം

കല്യാണമണ്ഡപങ്ങള്‍, പ്രദര്‍ശന കേന്ദ്രങ്ങള്‍ എന്നിവ ഈടാക്കുന്ന വാടകയുടെ പത്ത് ശതമാനം നികുതി നല്‍കണം. അനാവശ്യ ആടംബരം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ എളിയ ശ്രമമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. എന്നാല്‍ മത സ്ഥാപനങ്ങളോ ആരാധനാ കേന്ദ്രങ്ങളോ അവയ്ക്കൊപ്പം നടത്തുന്ന ഇത്തരം കേന്ദ്രങ്ങളെ ഈ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അരിയ്ക്ക് ഒരു ശതമാനം നികുതി തന്നെ

സമയം 10.29 എ.എം

അരി, ഗോതമ്പ് എന്നിവയുടെ നികുതി ഒരു ശതമാനമായി തുടരും.വ്യവസായങ്ങള്‍ക്ക് നികുതി കിഴിവ് ഉണ്ടാകില്ല. പെട്രോളിയം, ഡീസല്‍ തുടങ്ങിയവയെ വാറ്റില്‍ നിന്നും ഒഴിവാക്കി. പുല്‍പ്പായ, തഴപ്പായ, തൊണ്ട്, ചകിരി, പി.എസ്.എസി-കോടതി ഫോമുകള്‍ തുടങ്ങി 40 സാധനങ്ങള്‍ക്ക് നികുതിയില്ല.

വില്‍പ്പനനികുതി നിയമത്തിലെ കോംപൗണ്ടിംഗ് സമ്പ്രദായം വാറ്റിലും നടപ്പാക്കും.നികുതി സ്വയം നിര്‍ണയിക്കാന്‍ വ്യവസ്ഥയുണ്ടാക്കും. വാറ്റ് നിയമത്തിലെ നാലാം പട്ടിക ഭേദഗതി വരുത്തും.

നികുതി വകുപ്പിന്റെ സേവനം മെച്ചപ്പെടുത്തും

സമയം 10.27 എ.എം

ഇതിനായി കമ്പ്യൂട്ടര്‍വത്കൃത സംവിധാനം നടപ്പാക്കും. നികുതി ദായകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സംവിധാനം ഉണ്ടാവും.

ചെറുകിട വ്യാപാരികള്‍ വിറ്റുവരവിന്റെ ഒരു ശതമാനം മാത്രം നികുതി അടച്ചാല്‍ മതിയാവും. നിയന്ത്രണ വിധേയമായിട്ടായിരിയ്ക്കും ഈ പദ്ധതി. നികുതി നല്‍കാന്‍ രജിസ്ട്രേഷന്‍ എടുക്കാനുള്ള സംവിധാനം എളുപ്പമാക്കും. ചെറുകിട വ്യാപാരികള്‍ രജിസ്ട്രേഷന്‍ എടുക്കാന്‍ കരുതല്‍ പണം (സെക്യൂറിട്ടി) നല്‍കേണ്ടതില്ല.

കാറ്റില്‍ നിന്ന് വൈദ്യുതിക്ക് പദ്ധതി

സമയം 10.22 എ.എം

ഇടുക്കിയിലെ രാമക്കല്‍മേട്ടില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കും.

വൈദ്യുതി ബോര്‍ഡിന്റെ വികസനത്തിനായി 170.54 കോടി രൂപ വകയിരുത്തി. 26 മുനിസിപ്പാലിറ്റികളില്‍ വോള്‍ട്ടേജ് മെച്ചപ്പെടുത്തും.

ദേശീയ പാതകള്‍ നാലു വരി പാതയാക്കുന്നതിന് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഫാസ്റ് ട്രാക്ക് പദ്ധതി നടപ്പാക്കും.

സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ സേവനം മെച്ചപ്പെടുത്താന്‍ 5 കോടി രൂപ വകയിരുത്തി. എഡിബി വഴി 30 കോടി രൂപ നഗരവികസനത്തിനായി നല്‍കും. ലോക്കല്‍ഫണ്ട് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. ഭരണ സേവനം മെച്ചപ്പെടുത്താന്‍ 285 കോടി രൂപ വകയിരുത്തി.

മലപ്പുറത്ത് സ്പോര്‍ട്ട്സ് സ്കൂള്‍

സമയം 10.13 എ.എം

മലപ്പുറത്തെ വണ്ടൂരില്‍ ഒരു സ്പോര്‍ട്ട്സ് സ്കൂള്‍ തുടങ്ങും.

ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പുതിയ ലക്ഷുറി എയര്‍കണ്ടിഷന്റ് ബസുകള്‍ വാങ്ങും. ജലഗതാഗത കോര്‍പ്പറേഷന്‍ 20 പുതിയ ബോട്ടുകള്‍ വാങ്ങും.

തിരുവനന്തപുരത്തെ ഏവിയേഷന്‍ ട്രേനിംഗ് കേന്ദ്രത്തിന് വിമാനം വാങ്ങാന്‍ രണ്ട് കോടി രൂപ.

വൃദ്ധജന ക്ഷേമത്തിന് പദ്ധതി

സമയം 10.10 എ.എം

ആശുപത്രികളില്‍ പ്രത്യേക വൃദ്ധജന വിഭാഗം തുടങ്ങും. വൃദ്ധ ജനങ്ങളുമായി യുവ തലമുറയ്ക്ക് ഇടപഴകാന്‍ അവസരം ഒരുക്കുന്ന കേറിംഗ് ആന്റ് ഷേറിംഗ് എന്ന പദ്ധതി തുടങ്ങും.

ശാരീരിക, സാമൂഹ്യ പ്രശ്നങ്ങളുള്ള കുട്ടികളുടെ സ്കൂള്‍ തുടങ്ങാന്‍ പദ്ധതി. സ്വകാര്യ പങ്കാളിത്തത്തോടെ ഇത് പഞ്ചായത്തുകള്‍ക്ക് നടപ്പാക്കാം. ഇതിനായി മുന്നോട്ട് വരുന്ന 40 പഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ നല്‍കും.

ജൈവ സാങ്കേതിക ബോര്‍ഡിന്റെ വികസനത്തിനായി 200 ലക്ഷം രൂപ വകയിരുത്തും.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കും.

400 ലക്ഷം രൂപയ്ക്ക് നോര്‍ക്ക കേന്ദ്രം

സമയം 10.03 എ.എം

പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനായി നോര്‍ക്കയ്ക്ക് തിരുവനന്തപുരത്ത് 400 ലക്ഷം രൂപ ചെലവിച്ച് മെച്ചപ്പെട്ട കേന്ദ്രം സ്ഥാപിയ്ക്കും.

കണ്ടല്‍ക്കാട് പ്രോത്സാഹിപ്പിക്കും. തീരക്കടല്‍, ആഴക്കടല്‍ മത്സ്യബന്ധനം ഊര്‍ജ്ജിതമാക്കും. പ്രവര്‍ത്തിക്കാത്ത മത്സ്യ സഹകരണ സംഘങ്ങള്‍ നിര്‍ത്തലാക്കും. മത്സ്യകൃഷി വികസനത്തിനായി മാസ്റര്‍പ്ലാന്‍ നടപ്പാക്കും.

മലയോര തീരദേശ വികസനത്തിന് അതോറിട്ടികള്‍ ശക്തിപ്പെടുത്തും ഇതിനായി നോഡല്‍ ഏജന്‍സിയായ അഡാക്കിനെ മെച്ചപ്പെടുത്തും. ഉപഭോക്തൃ ക്ഷേമനിധി തുടങ്ങാന്‍ 15 ലക്ഷം രൂപ. പച്ചക്കറി കൃഷി മെച്ചപ്പെടുത്തും.

ഭക്ഷ്യ പൊതുവിതരണ പദ്ധതിക്ക് 7.5 കോടി

തിരുവനന്തപുരം ജില്ലയിലെകടയ്ക്കാവൂരും കൊല്ലം ജില്ലയിലെ ചടയമംഗലത്തും ആലപ്പുഴയിലെ മാന്നാറിലും സബ് ട്രഷറി സ്ഥാപിക്കും.

എം.എല്‍.എ.ഫണ്ട്-50 ലക്ഷത്തില്‍ നിന്ന് 60 ലക്ഷമാക്കി ഉയര്‍ത്തി.

കേന്ദ്ര സഹായത്തോടെ മറൈന്‍ ഫോഴ്സ് കേരളത്തില്‍ സ്ഥാപിക്കും. ഉപ്പളയിലും കൊടുങ്ങല്ലൂരും ഫയര്‍ ഫോഴ്സിനായി പുതിയ കെട്ടിടം നിര്‍മ്മിക്കും.ഹൈക്കോടതിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടം ഉടന്‍ പൂര്‍ത്തിയാക്കും.തീരദേശ വനവല്‍ക്കരണത്തിന് പ്രത്യേക പദ്ധതി തുടങ്ങും. സുനാമി ദുരന്തത്തെ മുന്‍ നിര്‍ത്തി ദീര്‍ഘകാല പരിപാടികള്‍ നടപ്പാക്കും.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണം

സമയം 9.58 എ.എം

ഉപാധി രഹിത ഫണ്ട് 375 കോടി രൂപയായി ഉയര്‍ത്തി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്ത വകുപ്പുകള്‍ മെച്ചപ്പെടുത്തും. ഗ്രാമ പഞ്ചായത്തുകളുടെ വികസനത്തിന് 40 കോടി പയും കോര്‍പ്പറേഷനുകളുടെ വികസനത്തിന് 10 കോടി രൂപയും വകയിരുത്തും.

ലോട്ടറി വിതരണക്കാര്‍ക്ക് പുതിയ തൊഴില്‍ പദ്ധതി

സമയം 9.53 എ.എം

സര്‍ക്കാര്‍ ഇവര്‍ക്ക് 10,000 രൂപ നല്‍കാന്‍ പദ്ധതി ഉണ്ടാക്കും. ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് 40,000 രൂപ വായ്പ ലഭിയ്ക്കാന്‍ സര്‍ക്കാര്‍ വേണ്ട സഹായം ചെയ്യും. അംഗവൈകല്യം ബാധിച്ചവര്‍ക്കും മറ്റും സഹായം നല്‍കാനായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേ തൊഴില്‍ നഷ്ടപ്പെട്ട ലോട്ടറി വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ടെലഫോണ്‍ ബുത്തുകളും, കോഫി വെന്‍ഡിംഗ് മെഷീനുകളും സ്ഥാപിയ്ക്കാനുള്ള അവസരം ഒരുക്കും.

350 ആടുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ സ്ഥാപിയ്ക്കും. ഇതുവഴി 20,000 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നു.

ദേശീയ കൈത്തറി വികസന ഇന്‍സ്റിറ്റ്യൂട്ട്

സമയം 9.50 എ.എം

ദേശീയ കൈത്തറി വികസന ഇന്‍സ്റിറ്റ്യൂട്ടിന് 100ലക്ഷം രൂപ വകയിരുത്തും. കൂടുതല്‍ പണം കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയായിരിയ്ക്കും ഈ കേന്ദ്രം തുടങ്ങുക.

സുതാര്യ കേരളം

ജനങ്ങളുമായി എളുപ്പം സംവദിയ്ക്കാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുമായാണ് ഈ പദ്ധതി

വ്യവസായ രംഗത്ത് വന്‍ വികസനം

സമയം 9.47 എ.എം

വ്യവസായ രംഗത്തെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ പദ്ധതി. ഇതിന് 135 ലക്ഷം രൂപ വകയിരുത്തും. പാലായില്‍ 24 കോടി രൂപ ചെലവിട്ട് സ്പിന്നിംഗ് മില്‍ സ്ഥാപിയ്ക്കും. കേരളത്തില്‍ ഭക്ഷ്യ സംസ്കരണ രംഗത്ത് കിന്‍ഫ്ര കൂടുതല്‍ വികസനങ്ങള്‍ നടത്തും. പരമ്പരാഗത വ്യവസായ രംഗം മെച്ചപ്പെടുത്താന്‍ കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും. കയര്‍ മേഖല മെച്ചപ്പെടുത്താന്‍ 250 ലക്ഷം രൂപയുടെ പദ്ധതി. ദേശീയ കയര്‍ മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങും. ഇതിനായി 45 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

പട്ട് നൂല്‍ ഉല്പാദനത്തിന് പുതിയ പദ്ധതി കൊണ്ടുവരും. കൊച്ചിയില്‍ കരകൗശല വികസന കേന്ദ്രം സ്ഥാപിയ്ക്കും. കരകൗശല വികസനത്തിനായി 45 ലക്ഷം രൂപയുടെ പദ്ധതി കൊണ്ടുവരും.

പൊലീസ് സേനയെ നവീകരിയ്ക്കും

സമയം 9.43 എ.എം

പൊലീസ് സേന നവീകരിയ്ക്കാനായി 55 കോടി രൂപ. ജയിലുകളില്‍ വീഡിയൊ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തും.

നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 25 ഗ്രാമങ്ങളില്‍ കൂടി വ്യാപിപ്പിയ്ക്കും.

ആശുപത്രി വികസനത്തിന് ഒരു കോടി

സമയം 9.41 എ.എം

കോട്ടയം മെഡിയ്ക്കല്‍ കോളജ് മെച്ചപ്പെടുത്താന്‍ അഞ്ച് ലക്ഷംവയനാട് ജില്ലാ ആശുപത്രി വികസനത്തിന് ഒരു കോടി.

പാപ്പാന്‍മാര്‍ക്ക് പരിശീലനം നല്‍കും

സമയം 9. 39 എ.എം

20 ആന പാപ്പാന്മാര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരും. ഇത് ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പാക്കുന്ന സംരംഭമാണ്.

ഹയര്‍സെക്കന്ററി വിദ്യാഭ്യാസം മെച്ചപ്പെടുത്തും

സമയം 9. 37 എ.എം

ഇതിനായി 35 ലക്ഷം രൂപ വകയിരുത്തും. പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി മൂന്ന് കോടി രൂപ വകയിരുത്തും. ഹയര്‍സെക്കന്ററി വൊക്കേഷണല്‍ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ ഏര്‍പ്പെടുത്തും.

അഖിലേന്ത്യാ പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ തിരുവനന്തരത്ത് പരിശീലന കേന്ദ്രം തുടങ്ങും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ - മത്സ്യ തൊഴിലാളി വിഭാഗങ്ങള്‍ക്ക് പ്രത്യേഗ പരിഗണന കിട്ടും.

കേരളത്തില്‍ സാങ്കേതിക സര്‍വകലാശാല

സമയം 9 32 എ.എം

സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി കേരളത്തില്‍ ഒരു സാങ്കേതിക സര്‍വകലാശാല സ്ഥാപിയ്ക്കും.

കൊച്ചി കോഴിക്കോട് നഗരങ്ങള്‍ വികസിപ്പിയ്ക്കും

സമയം 9 27 എ.എം

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങള്‍ സാമ്പത്തിക വളര്‍ച്ചാ കേന്ദ്രങ്ങളായി വികസിപ്പിയ്ക്കും.

കേരളീയ പൈതൃക ഗ്രാമം സ്ഥാപിയ്ക്കും

സമയം 9 22 എ എം

കേരളത്തിന്റെ പൈതൃകം സൂക്ഷിയ്ക്കുന്നതിനും പുതു തലമുറയ്ക്ക് അത് പരിചയപ്പെടുത്തുന്നതിനുമായി കേരളീയ പൈതൃക ഗ്രാമം സ്ഥാപിയ്ക്കും. ഇതിനായി 40 ലക്ഷം രൂപ നീക്കി വയ്ക്കും.

കാര്‍ഷീക വായ്പാ പദ്ധതി ഇരട്ടിയാക്കും. മഴവെള്ള സംഭരണ പദ്ധതി പ്രോത്സാഹിപ്പിയ്ക്കാന്‍ പുതിയ പദ്ധതി തുടങ്ങും.

രണ്ട് കോടി രൂപ പുതിയ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്.

64.55 കോടി രൂപ തെങ്ങ് കൃഷിയുടെ വികസനത്തിന്, 20 കോടി രൂപ കുരുമുളക് കൃഷി വികസനത്തിന്.

01 04 2002 ന് ശേഷം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി.

750 കോടി രൂപയുടെ പദ്ധതികള്‍ ഊര്‍ജ്ജ മേഖലയില്‍ നടപ്പാക്കും.

ഗതാഗത മേഖലയില്‍ 550 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും.

ബജറ്റ് അവതരണം തുടങ്ങി

സമയം 9.18 എ.എം

തിരുവനന്തപുരം: പതിനൊന്നാം കേരള നിയമസഭയുടെ നാലാമത് ബജറ്റ് ധനമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഫെബ്രുവരി നാല് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്.

കേരളത്തിന്റെ സാമ്പത്തികസ്ഥിതി കഴിഞ്ഞ മൂന്ന് വര്‍ഷമായി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വക്കം പുരുഷോത്തമന്‍ ബജറ്റ് പ്രസംഗത്തില്‍ അവകാശപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more