കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനലോട്ടറി തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കും: വക്കം

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനലോട്ടറികള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പുരുഷോത്തമഭാരതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റിസ് കെ. എം. ജോസഫ് ഉത്തരവിട്ടത്.

നിരോധനം നടപ്പിലാക്കുന്നതിനു മുന്‍പ് ലോട്ടറി വാങ്ങിയ ഏജന്റുമാര്‍ക്ക് പണം തിരികെ നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് ലോട്ടറി നിരോധനം നടപ്പിലാക്കിയതെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

35,000 ആളുകള്‍ ലോട്ടറി വില്‍പനയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും അംഗവൈകല്യം സംഭവിച്ചവരും വിധവകളുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ലോട്ടറി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടു കൊണ്ടാണ് അന്യസംസ്ഥാന ലോട്ടറികളില്‍ നിന്നുള്ള നികുതി ലഭിക്കാതിരുന്നതും ഓണ്‍ലൈന്‍ ലോട്ടറികള്‍ സംസ്ഥാനത്തു വ്യാപകമായതും.

ഭരണഘടനയുടെ 19(1) ജി വകുപ്പ് ഉറപ്പുനല്‍കുന്ന വ്യവസായങ്ങള്‍ നടത്താനുള്ള സ്വാതന്ത്യ്രമാണ് ലോട്ടറി നിരോധനത്തിലൂടെ നഷ്ടപ്പെടുന്നത്, ഇതിലൂടെ ലോട്ടറി വില്‍പനക്കാരെ ആത്മഹത്യയിലേക്കു തള്ളിവിടുകയാണ്.

സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നിലവിലുള്ളത് അന്യസംസ്ഥാനലോട്ടറികള്‍ക്കെതിരെയും ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കെതിരെയുമാണെന്നും സംസ്ഥാനലോട്ടറികള്‍ക്കെതിരെ കേസുകളൊന്നും നിലവിലില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X