ഡിഐജിയുടെ വീട്ടില്‍ ഡിജിപിയുടെ പരിശോധന
തിരുവനന്തപുരം: ജയില്‍ ഡിഐജി ടി. രഘുപതിയുടെയും പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് വി. പി. ജോണിന്റെയും ക്വാര്‍ട്ടേഴ്സുകളില്‍ ജയില്‍ ഡിജിപി എം. ജി. എ. രാമന്‍ മിന്നല്‍ പരിശോധന നടത്തി.
ഫിബ്രവരി 14 തിങ്കളാഴ്ച രാവിലെയാണ് അടുത്തിടെ നിയമിതരായ പതിനഞ്ചോളം ട്രെയ്നി വാര്‍ഡര്‍മാരോടൊപ്പം എത്തി ഡിജിപി മിന്നല്‍ പരിശോധന നടത്തിയത്. തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിഐജി ഉള്‍പ്പെടെ ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി രാമന്‍ ഹൈക്കോടതിക്ക് രഹസ്യറിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി.
തടവുകാരെ ക്വാര്‍ട്ടേഴ്സുകളില്‍ ജോലിക്ക് നിര്‍ത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് പ്രധാനമായും റെയ്ഡ് നടത്തിയത്. പരിശോധന നടക്കുന്ന സമയത്ത് തടവുകാരാരും ക്വാര്‍ട്ടേഴ്സുകളിലുണ്ടായിരുന്നില്ല. എന്നാല്‍ ഒരാളുടെ ക്വാര്‍ഴ്സ് വളപ്പില്‍ തടവുകാരുടെ ബന്ധുക്കളെ കണ്ടതായി അറിയുന്നു.
തടവുകാരെ പൊലീസ് ഉദ്യോസസ്ഥരുടെ വീടുകളില്‍ ജോലിക്ക് നിര്‍ത്തരുതെന്ന് ഈയിടെ ഉത്തരവിട്ടിരുന്നു. പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു.