കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി യോഗം ഐ ഗ്രൂപ്പ് ബഹിഷ്കരിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഫെബ്രുവരി 22ന് നടക്കുന്ന കെപിസിസി നിര്‍വാഹകസമിതി യോഗം കെ കരുണാകരനും ഐ ഗ്രൂപ്പ് പ്രതിനിധികളും ബഹിഷ്കരിക്കും. സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രശ്നങ്ങളില്‍ ഐ ഗ്രൂപ്പ് വികാരം മാനിക്കുന്നില്ലെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാനുള്ള തീരുമാനം.

സംഘടനാ തെരഞ്ഞെടുപ്പായിരിക്കും കെപിസിസി യോഗത്തിന്റെ മുഖ്യവിഷയംമ. കെപിസിസിയുടെതുള്‍പ്പെടെയുള്ള എല്ലാ തെരഞ്ഞെടുപ്പ് തീയതിയും അന്ന് പ്രഖ്യാപിക്കും. കെപിസിസി നിവാഹക സമിതിയില്‍ ഐ വിഭാഗത്തെ പങ്കെടുപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഗ്രൂപ്പിന്റെ വികാരം അറിയിക്കാന്‍ ആരെയെങ്കിലും കരുണാകരന്‍ നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്

കെപിസിസി ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രന്‍ തയ്യാറാക്കി നല്‍കിയ റിട്ടേണിംഗ് ഓഫീസര്‍മാരുടെ ലിസ്റിലുള്ളവര്‍ കടുത്ത എ ഗ്രൂപ്പുകാരായതിനാല്‍ അംഗീകരിക്കാനാവില്ലെന്നാണ് കരുണാകരന്റെ നിലപാട്. സംസ്ഥാനത്തിന് പുറത്തു നിന്ന് റിട്ടേണിങ്ങ് ഓഫീസര്‍മാരെ നിയമിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. പുറത്തുനിന്ന് റിട്ടേണിങ്ങ് ഓഫീസര്‍മാരെ നിയോഗിക്കുന്നതിന് എതിര്‍പ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടിയെ സംബന്ധിച്ച് നേതാക്കള്‍ നടത്തുന്ന പരസ്യ പ്രസ്താവനകളും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും. ഐ ഗ്രൂപ്പിനു പുറത്തുള്ള എല്ലാ പ്രമുഖരും യോഗത്തില്‍ പങ്കെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X