കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത പുനര്‍ നിര്‍മ്മാണത്തിനായി പദ്ധതികള്‍

  • By Staff
Google Oneindia Malayalam News

ഭാരത പുനര്‍ നിര്‍മ്മാണത്തിനായി പദ്ധതികള്‍ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 25 വെള്ളിയാഴ്ച തുടങ്ങി. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച്കൊണ്ട് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഭാരതത്തിന്റെ വികസനം ലക്ഷ്യമിടുന്ന ഒട്ടേറെ വിഷയങ്ങളാണ് പരാമര്‍ശിയ്ക്കപ്പെട്ടത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളാണ് ചുവടെ.

1. സുണാമി കാരണം നാശമുണ്ടായ തീരപ്രദേശങ്ങളുടെ പുനരുദ്ധാരണത്തിന് വേണ്ടി ബാഹ്യ സഹായം സ്വീകരിയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണ് ഉള്ളത്.

2. ദേശീയ ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ വേണ്ടത് ചെയ്യാനായി ഒരു മാനേജ്മെന്റ് സമിതി രൂപീകരിയ്ക്കും.

3. ഭാരതത്തിലെ മത, ഭാഷാ ന്യൂനപക്ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഒരു ധവള പത്രം ഇറക്കുന്നതാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വരെക്കുറിച്ച് പഠിയ്ക്കാനായി സര്‍ക്കാര്‍ കമ്മിഷന്‍ രൂപീകരിയ്ക്കും.

4. ആദിവാസികളുടം ഭൂമിസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കും.

5. നാണയപെരുപ്പം നിയന്ത്രിയ്ക്കാനും പാവപ്പെട്ടവര്‍ക്ക് ഉല്പന്നങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കാനും വേണ്ട നടപടി സ്വീകരിയ്ക്കും.

6. ദേശീയ പൊതു മിനിമം പരിപാടി അനുസരിച്ച് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത് ഏഴ് പ്രധാന മേഖലകള്‍ക്കാണ്. കൃഷി, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യസംരക്ഷണം, അടിസ്ഥാന സൗകര്യം, നഗര പുനരുദ്ധാരണം, ശുദ്ധജല വിതരണം എന്നിവയാണിവ.

7. ഗ്രാമീണ മേഖലയില്‍കൂടുതല്‍ നിക്ഷേപം നടത്തി മെച്ചപ്പെടുത്താന്‍ വേണ്ടത്. ചെയ്യും. തരിശ് ഭൂമി മെച്ചപ്പെടുത്തുന്നതിനും ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടത് ചെയ്യും.

8. കാര്‍ഷീക മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് വേണ്ട നടപടികള്‍ കഴിഞ്ഞ വര്‍ഷം സ്വീകരിച്ചിട്ടുണ്ട്. 9. ദേശീയ തോട്ടക്കൃഷി മിഷന്‍ രൂപീകരിയ്ക്കാനുള്ള നിര്‍ദ്ദേശം അടുത്ത ബജറ്റില്‍ ഉണ്ടാവും.

10. ജനകീയ പങ്കാളിത്തത്തോടെ ജല സംരക്ഷണത്തിനും മഴവെള്ള സംഭരണത്തിനും പദ്ധതികള്‍ ഉണ്ടാക്കും. വടക്ക് കിഴക്കന്‍ താഴ്വരാ അഥോറിട്ടി രൂപീകരിയ്ക്കും.

11. ഗ്രാമീണ വികസനത്തില്‍ പഞ്ചായത്തീ രാജ് സ്ഥാപനങ്ങളുടെ ശക്തമായ പങ്ക് ഉറപ്പാക്കും.

12. ദേശീയ തൊഴില്‍ ഉറപ്പ് ബില്‍ ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് 100 ദിവസത്തെ ജോലി ഉറപ്പ് നല്‍കുന്നുണ്ട്. ഇത് എല്ലാ ഗ്രാമങ്ങളിലും വ്യാപിപ്പിയ്ക്കും.

13. വിദ്യാഭ്യാസം മികച്ചതാക്കുന്നതിനും ജനകീയമാക്കുന്നതിനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

14. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ വഴി ജില്ലാ തലത്തില്‍ ആരോഗ്യ പരിപാലനം ഉറപ്പ് വരുത്തും.

15. റോഡ്, വൈദ്യുതി, റെയില്‍, തുറമുഖങ്ങള്‍, വ്യോമ ഗതാഗതം, തുടങ്ങിയ മേഖലകളില്‍ സ്വകാര്യ സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പാക്കും.

16. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിയ്ക്കാനായി ഭ്രതത്തിന് 15,000 കോടി ഡോളര്‍ വേണ്ടതുണ്ട്.

17. രാജ്യത്തെ ടെലഫോണ്‍ സാന്ദ്രത ഇപ്പോള്‍ 8.4 ശതമാനമാണ്. ഇത് 2008 ാടെ 20 ശതമാനമാക്കാനാണ് പദ്ധതി.

18. പാരമ്പര്യേതര ഉര്‍ജ്ജ ഉല്പാദനത്തിന് ഉന്നല്‍ നല്‍കും.

19. വ്യാവസായിക മേഖല മെച്ചപ്പെടുത്താന്‍ വേണ്ടത് ചെയ്യും. ഖാദി, കൈത്തറി എന്നിവയ്ക്കും തുണി വ്യവസായത്തിനും ഉന്നല്‍ നല്‍കും.

20. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രത്യേക സംവിധാനം ഉണ്ടാക്കും.

21. നക്സല്‍, തീവ്രവാദ പ്രശ്നങ്ങള്‍ ശക്തമായി നേരിടാന്‍ സംവിധാനമുണ്ടാക്കും. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ ഹനിയ്ക്കാത്ത രീതിയിലായിരിയ്ക്കും ഇത്.

22. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേയും കശ്മീരിലേയും ഏത് തീവ്രവാദികളുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ അതിന് മുന്നോടിയായി ഈ സംഘടനകള്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിയ്ക്കണം.

23. മത സൗഹാര്‍ദ്ദം സര്‍ക്കാര്‍ പ്രധാനമായി ഊന്നല്‍ നല്‍കുന്ന വിഷയമാണ്.

24. പ്രതിരോധ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നുണ്ട്. വിമുക്ത ഭടന്മാരുടെ സുരക്ഷയ്കായി ഒരു വകുപ്പ് മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്.

25. പൊതു ഭരണ സംവിധാനം അഴിച്ചു പണിയുക എന്ന ലക്ഷ്യത്തോടെ ഭരണ പുനരുദ്ധാരണ കമ്മിഷന്‍

രൂപീകരിയ്ക്കും. നല്ല ഭരണത്തിനായുള്ള ഒരു മാതൃകാ ചട്ടം രൂപീകരിയ്ക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഇത് പാലിയ്ക്കേണ്ടതാണ്. 26. സാര്‍ക്ക് രാജ്യങ്ങളുമായുള്ള സൗഹൃദം നിലനിറുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതില്‍ ഭാരതം പ്രതിജ്ഞാബദ്ധമാണ്.

27. പാകിസ്ഥാനുമായുള്ള സൗഹൃദം ശക്തിപ്പെടുത്താന്‍ അവര്‍ തീവ്രവാദികള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ അവസാനിപ്പിയ്ക്കേണ്ടതാണ്. ഇതുണ്ടായാല്‍ പാകിസ്ഥാനുമായി സാമ്പത്തിക സഹകരണത്തിനും ഇന്ത്യ തയ്യാറാണ്.

28. നേപ്പാളിലെ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം അവിടെ ഭരണഘടനാ പരമായി രാജാവിന്റെ അധികാരവും പല പാര്‍ട്ടികളേയും അഗീകരിയ്ക്കുന്ന ജനാധിപത്യവും ഒരുമിച്ച് തുടരുന്നതാണ്.

29. ചൈനയുമായി കൂടുതല്‍ സഹകരണത്തിന് ഇന്ത്യ മുന്‍കൈയെടുക്കും.

30. പാലസ്തീന്‍ പ്രശ്നം പരിഹരിയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്.

31. ഗ്രാമീണ ഭാരതം മെച്ചപ്പെടുത്താനായി ഭരത് നിര്‍മാണ്‍ എന്ന പദ്ധതി നടപ്പാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X