റയില്‍വേ ബജറ്റ് 2005 - 2006 തത്സമയം
- ബജറ്റ് അവതരണം സമാപിച്ചു
- റെയില്‍വെയുടെ സേവനം മെച്ചപ്പെടുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഗ്രമീണവിഭാഗത്തില്‍ പെട്ട ജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും പ്രഖ്യാപിച്ച് ലാലു പ്രസാദ് യാദവ് രണ്ടു മണിക്കൂര്‍ നീണ്ട ബജറ്റ് അവതരണം അവസാനിപ്പിച്ചു
1.00 എ.എം. - കഞ്ചിക്കോട്-പാലക്കാട് മേഖലയിലെ മേല്‍പ്പാലങ്ങള്‍ക്ക് 50 ലക്ഷം രൂപ അനുവദിച്ചു.
- റെയില്‍വെ നവീകരണത്തിന് അഞ്ചുവര്‍ഷത്തെ പദ്ധതി
- തീവണ്ടിയാത്രക്കാരുടെ എണ്ണത്തില്‍ 8.7 ശതമാനം വര്‍ദ്ധനവ്
- റെയില്‍വെ വരുമാനത്തില്‍ 8.3 ശതമാനം വര്‍ദ്ധനവ്
12.55 എ.എം. - 935 കിലോമീറ്റര്‍ ദൂരം ഇരട്ട പാതയാക്കി മാറ്റും.
- തമിഴ് നാടിന് ആറ് പുതിയ തീവണ്ടി, രാജസ്ഥാന് അഞ്ച് പുതിയ തീവണ്ടി. കേരളത്തിന് പുതിയ തീവണ്ടികളില്ല.
- ചെന്നൈ - തിരുവനന്തപുരം അനന്തപുരി എക്സ്പ്രസ് എല്ലാ ദിവസവും ഓടും.
- എറണാകുളം - തിരുവനന്തപുരം പാത വൈദ്യുതീകരിയ്ക്കാന്‍ 10.92 കോടി രൂപ വകയിരുത്തി.
1.00 എ.എം. - കൊല്‍ക്കത്ത മെട്രോറെയില്‍പാത വികസനം 2007ല്‍ പൂര്‍ത്തിയാക്കും
12.49 എ.എം. - 538 കി.മീ റെയില്‍പ്പാത ഇരട്ടിപ്പിക്കും
- 350 കി.മീ പാത വൈദ്യുതീകരിക്കും
12.48 എ.എം.കേരളത്തിലെ പാതകള്‍ വിസിപ്പിയ്ക്കാന്‍ തുക
- തിരുവനന്തപുരം കൊല്ലം പാത ഇരട്ടിപ്പിയ്ക്കാന്‍ 20 കോടി രൂപ.
- ഷൊര്‍ണൂര്‍ കുറ്റിപ്പുറം പാത ഇരട്ടിപ്പിയ്ക്കാന്‍ 15 കോടി രൂപ വകയിരുത്തി.
- കോട്ടയം ചിങ്ങവനം പാലതയിലെ മേല്‍പാലത്തിന് ഒരുകോടി രൂപ വകയിരുത്തി.
- കായംകുളം മാവേലിക്കര പാതയ്ക്ക് അഞ്ച് കോടിയാണ് വകയിരുത്തിയത്. കോഴിക്കോട് മംഗലാപുരം പാതയ്ക്ക് പത്ത് കോടിയും കൊല്ലം തിരുനെല്‍വേലി പാതയ്ക്ക് 31 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. എറണാകുളം മുളന്തുരുത്തി പാതയ്ക്ക് 12 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
12.45 എ.എം. - ചില പാതകളില്‍ 150 കിലോമീറ്റര്‍ വേഗതയുള്ള തീവണ്ടികള്‍. ലോക നിലവാരമുള്ള തീവണ്ടികള്‍ ഓടിയ്ക്കുന്നതിന്റെ ഭാഗമായാണിത്.
- ഷൊര്‍ണൂര്‍-കുറ്റിപ്പുറം റെയില്‍പാത ഇരട്ടിപ്പിക്കുന്നതിന് 15 കോടി അനുവദിച്ചു.
- കായംകുളം-മാവേലിക്കര പാതക്ക് അഞ്ച് കോടി
- കോഴിക്കോട്-മംഗലാപുരം പാത ഇരട്ടിപ്പിക്കുന്നതിന് 10 കോടി
- കൊല്ലം-തിരുനെല്‍വേലി പാതക്ക് 31 കോടി
- എറണാകുളം-മുളന്തുരുത്തി പാതക്ക് 12 കോടി
12.40 എ.എം.അനുവദിച്ച പുതിയ തീവണ്ടികള്‍
- ബാംഗ്ലൂരിനും ചെന്നൈയ്ക്കുമിടയില്‍ പുതിയ ശതാബ്ദി എക്സ്പ്രസ്.
- മംഗലാപുരത്തിനും സെക്കന്ത്രാബാദിനുമിടയില്‍ പുതിയ തീവണ്ടി
- മഡഗാവ്-മംഗലാപുരം തീവണ്ടിസര്‍വീസ്
- ബിലാസ്പൂര്‍-തിരുപ്പതി എക്സ്പ്രസ്
- ചെന്നൈ-സെക്കന്ത്രാബാദ് തീവണ്ടി സര്‍വീസ്
12.14 എ.എം. - റെയില്‍ ലാന്റ് ഡെവലപ്മെന്റ് അതോറിറ്റി രൂപീകരിക്കും
12.09 എ.എം. - ബീഹാറിലെ ജനങ്ങള്‍ക്ക് 139 എന്ന നമ്പറില്‍ വിളിച്ചാന്‍ തീവണ്ടി സര്‍വീസുകളെ പറ്റിയുള്ള പൂര്‍ണവിവരം ലഭ്യമാകും.
- തീവണ്ടി സമയം ലഭ്യമാക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനം പരിഗണനയില്‍
12.07 എ.എം. - 27 തീവണ്ടികളുടെ സര്‍വീസ് നീട്ടും
- ടിക്കറ്റ് ലഭിക്കാന്‍ ഇലക്ട്രോണിക് സംവിധാനം നടപ്പാക്കും
12.04 എ.എം. - സര്‍ക്കാര്‍, പിന്നോക്ക പ്രദേശങ്ങളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാംക്ലാസ് ടിക്കറ്റ് നിരക്കില്‍ 75ശതമാനം ഇളവ്
കൃഷിക്കാര്‍ക്കും പാല്‍വ്യവസായികള്‍ക്കും രണ്ടാംക്ലാസ് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്
12.00 എ.എം. - 152 സ്ഥലങ്ങളില്‍ക്കൂടി റിസര്‍വേഷന്‍ സൗകര്യം
11.57 എ.എം. - യാത്രാനിരക്കില്‍ മാറ്റമില്ല
- കണ്ടെയ്നര്‍ ചാര്‍ജുകള്‍ 15ശതമാനം വര്‍ദ്ധിക്കും
11.56 എ.എം. - ഇന്റര്‍നെറ്റിലൂടെ ടിക്കറ്റ് ബുക്കു ചെയ്യാനുള്ള സമയം നീട്ടും
- തത്സമയ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തും
11.51 എ.എം. - യാത്രക്കാരുടെ എണ്ണത്തില്‍ 8.7 ശതമാനം വര്‍ദ്ധന
- റെയില്‍വെ ചരക്കുനികുതികളില്‍ മാറ്റമില്ല
11.49 എ.എം. - ദില്ലി റെയില്‍വെ സ്റേഷന്‍ ലോകോത്തര നിലവാരത്തിലാക്കും
11 .45 എ.എം. - 43പുതിയ ട്രെയിന്‍ സര്‍വീസുകള്‍
- സൈനികര്‍ക്ക് പ്രത്യേക സൗജന്യങ്ങള്‍
11 .43 എ.എം. - റെയില്‍വെ മേഖലയില്‍ സ്വകാര്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കും.
- സര്‍വീസുകള്‍ കൂടുതല്‍ വികസിപ്പിക്കും
11 .40 എ.എം.ചരക്കുനീക്കം വര്‍ദ്ധിച്ചു
11 .32 എ.എം. - തീവണ്ടിയിലെ ചരക്കുനീക്കം 31 ടണ്ണില്‍ നിന്ന് 430 ടണ്ണായി വര്‍ദ്ധിച്ചു. ചരക്കുനീക്കത്തിന്റെ നല്ലൊരു പങ്കും റെയില്‍വെ തിരിച്ചുപിടിച്ചുവെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു.
എന്‍ഡിഎ ഇറങ്ങിപ്പോയി
11.28 എ.എം - റെയില്‍വെ ബജറ്റ് അവതരണത്തില്‍ നിന്നും എന്‍ഡിഎ ഇറങ്ങിപ്പോയി
കേന്ദ്ര റെയില്‍വേ ബജറ്റ് അല്പ സമയത്തിനുള്ളില്‍
സമയം 10 .45 എ.എം.ദില്ലി: അല്പ സമയത്തിനുള്ളില്‍ റെയില്‍വേ വകുപ്പ് മന്ത്രി ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ ബജറ്റ് ലോക്സഭയില്‍ അവതരിപ്പിയ്ക്കും.












Click it and Unblock the Notifications