കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ്: ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും

  • By Staff
Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദമുന്നയിച്ചു. സ്വതന്ത്രരുടെയും വിമതരുടെയും സഹായത്തോടെ ബിജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് സുഷമസ്വരാജ് പറഞ്ഞു.

ആകെയുള്ള 81 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സഖ്യം 35സീറ്റുകളാണ് നേടിയത്. കേവലഭൂരിപക്ഷത്തിന് 41 സീറ്റാണ് വേണ്ടത്. മറ്റുളളവരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആറ് പേരുടെ പിന്തുണ ഉറപ്പാക്കിയാല്‍ ബിജെപിക്ക് മന്ത്രിസഭ രൂപീകരിക്കാം. 30 സീറ്റ് നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

ചില വിമതരും സ്വതന്ത്രരും ബിജെപിയെ പിന്തുണക്കുമെന്ന് സുഷമ സ്വരാജ് പറഞ്ഞു. മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ തിരഞ്ഞെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേ സമയം സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ്-ജെഎംഎം സഖ്യവും അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഇരുസഖ്യങ്ങളും തങ്ങളുടെ അവകാശവാദം ഗവര്‍ണറെ അറിയിക്കും.

കോണ്‍ഗ്രസ്-ജെഎംഎം സഖ്യം 28 സീറ്റാണ് നേടിയത്. ആര്‍ജെഡി അഞ്ച് സീറ്റ് നേടി. മറ്റുള്ളവര്‍ 11 സീറ്റില്‍ വിജയിച്ചു. മറ്റുള്ളവരുടെ പിന്തുണയായിരിക്കും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാവുക.

സമയം 5.30 പിഎം

ജാര്‍ഖണ്ഡില്‍ ബിജെപി മുന്നില്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ 78 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സഖ്യം മുന്നില്‍. 35 സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചത്. കേവലഭൂരിപക്ഷത്തിന് 41 സീറ്റാണ് വേണ്ടത്. മറ്റുളളവരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

കോണ്‍ഗ്രസ്-ജെഎംഎം സഖ്യം 27 സീറ്റാണ് നേടിയത്. ആര്‍ജെഡി അഞ്ച് സീറ്റ് നേടി. മറ്റുള്ളവര്‍ 11 സീറ്റില്‍ വിജയിച്ചു. ആറ് സീറ്റുകളിലെ ഫലമാണ് ഇനി പുറത്തുവരാനുള്ളത്. മറ്റുള്ളവരുടെ പിന്തുണയായിരിക്കും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാവുക.
4.25 പിഎം

ജാര്‍ഖണ്ഡില്‍ തൂക്കുനിയമസഭ വരുംറാഞ്ചി: ജാര്‍ഖണ്ഡില്‍ ആര്‍ക്കും കേവലഭൂരിപക്ഷം കിട്ടാനിടയില്ലാത്ത സാഹചര്യത്തില്‍ തൂക്കുനിയമസഭ വരുമെന്ന് വ്യക്തമായി. മുന്നണികളില്‍ പെടാത്ത കക്ഷികളുടെ നിലപാടായിരിക്കും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാവുക.

81 സീറ്റുകളില്‍ 64ലെ ഫലം പുറത്തുവന്നപ്പോള്‍ എന്‍ഡിഎ 27 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് 21 സീറ്റ് ലഭിച്ചു. ആര്‍ജെഡിക്ക് ഏഴ് സീറ്റാണുള്ളത്. ഒമ്പത് സീറ്റ് മറ്റുള്ളവര്‍ നേടി.

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കൂടുതല്‍ സാധ്യതയുള്ളത് എന്‍ഡിഎക്കാണ്. മറ്റ് പാര്‍ട്ടികളുടെ സഹായം തേടിയാല്‍ മാത്രമേ എന്‍ഡിഎക്ക് അധിമാരത്തിലെത്താനാവൂ.
3.25 പിഎം

ജാര്‍ഖണ്ഡ്: എന്‍ഡിഎ മുന്നേറുന്നു

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആകെയുള്ള 81 സീറ്റുകളില്‍ 34 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 16 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചു. കോണ്‍ഗ്രസ് 10സീറ്റുകളിലാണ് വിജയിച്ചത്.

ആര്‍ജെഡി മൂന്ന് സീറ്റ് നേടി. അഞ്ച് സീറ്റില്‍ വിജയം മറ്റുള്ളവര്‍ക്കാണ്.
1.05 പിഎം

ജാര്‍ഖണ്ഡ്: ബിജെപി-14, കോണ്‍ഗ്രസ്-8

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആകെയുള്ള 81 സീറ്റുകളില്‍ 28 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 14 സീറ്റുകള്‍ ബിജെപി നേടി. കോണ്‍ഗ്രസ് എട്ട് സീറ്റുകളിലാണ് വിജയിച്ചത്. ആര്‍ജെഡി മൂന്ന് സീറ്റ് നേടി. മൂന്ന് സീറ്റില്‍ വിജയം മറ്റുള്ളവര്‍ക്കാണ്.
1.00 പിഎം

ജാര്‍ഖണ്ഡ്: കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം

റാഞ്ചി: ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം. ആകെയുള്ള 81 സീറ്റില്‍ 29 സീറ്റിലാണ് കോണ്‍ഗ്രസ് സഖ്യം മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി സഖ്യം 25 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.
ആര്‍ജെഡി 12 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 16 സീറ്റുകളില്‍ മറ്റുള്ളവരാണ് മുന്നില്‍.
11.37 എഎം

ജാര്‍ഖണ്ഡില്‍ ഒപ്പത്തിനൊപ്പം

റാഞ്ചി: ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. ആകെയുള്ള 81 സീറ്റുകളില്‍ ഇരുപാര്‍ട്ടികളും 26 വീതം സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ആര്‍ജെഡി 14 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു.
11.17 എഎം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X