കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീതസംവിധായകന്‍ രവീന്ദ്രന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ചെന്നൈ: പ്രശസ്ത സംഗീതസംവിധായകന്‍ രവീന്ദ്രന്‍ (61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മാര്‍ച്ച് മൂന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് പോരൂര്‍ വൈദ്യുതശ്മശാനത്തില്‍ നടക്കും.

വിദഗ്ധ ചികിത്സക്കായി കൊച്ചിയില്‍ നിന്നും നാലുദിവസം മുന്‍പാണ് രവീന്ദ്രന്‍ ചെന്നൈയില്‍ എത്തിയത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സ നടത്താനായി മജസ്റിക്ക് കോളനിയില്‍ വാടകവീടെടുത്തു താമസിക്കുകയായിരുന്ന അദ്ദേഹത്തെ അസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജിലെത്തിച്ചത്.

നാനൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന രവീന്ദ്രന്‍ 79ല്‍ ചൂള എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. തുടര്‍ന്ന് ഒട്ടെറെ പ്രശസ്ത ഗാനങ്ങള്‍ രവീന്ദ്രന്റെ സംഗീത സംവിധാനത്തിലൂടെ പിറവിയെടുത്തു. ഭരതം എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയഅവാര്‍ഡ് നേടി. 91ലും 2002ലും സംസ്ഥാനഅവാര്‍ഡും നേടിയിട്ടുണ്ട്.

ശോഭയാണ് ഭാര്യ. സാജന്‍ മാധവ്, രാജന്‍ മാധവ്, നവീന്‍ മാധവ് എന്നിവര്‍ മക്കളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X