കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊഹാലി ടെസ്റ്: പാകിസ്ഥാന്‍ 312ന് പുറത്ത്

  • By Staff
Google Oneindia Malayalam News

മൊഹാലി: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ പാകിസ്ഥാന്‍ 312 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ബാലാജിയാണ് പാകിസ്ഥാന്റെ തകര്‍ച്ചയില്‍ പ്രധാനപങ്ക് വഹിച്ചത്.

ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് ബാലാജി ഉജ്വലമാക്കി. കരിയറിലെ മികച്ച പ്രകടനമാണ് ബാലാജി മൊഹാലിയില്‍ കാഴ്ചവച്ചത്.

91 റണ്‍സെടുത്ത അസിം കമാലാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യക്കു വേണ്ടി പത്താന്‍, കുംബ്ലെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സഹീര്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.

മൊഹാലിടെസ്റ്: പാകിസ്ഥാന്‍ തകരുന്നുമൊഹാലി: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെട്ട പാകിസ്ഥാന്‍ തകരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ എട്ടിന് 303 റണ്‍സാണ് പാകിസ്ഥാനെടുത്തത്.

യൂസഫ് യുഹാന (ആറ്), ഇന്‍സമാം ഉള്‍ ഹഖ്, (57), അബ്ദുള്‍റസാക്ക് (26), കമ്രാന്‍ അക്മല്‍ (16), മുഹമ്മദ് സാമി (20) എന്നിവരാണ് ഒടുവില്‍ പുറത്തായ നാല് ബാറ്റ്സ്മാന്‍മാര്‍. ഇന്‍സമാമിന്റെയും കമ്രാാന്റെയും വിക്കറ്റുകള്‍ അനില്‍ കുംബ്ലെ വീഴ്ത്തിയപ്പോള്‍ യുഹാനയെ പത്താനും അബ്ദുള്‍ റസാക്കിനെ ബാലാജിയും പുറത്താക്കി.

അര്‍ധസെഞ്ച്വറി തികച്ച അസിം കമാല്‍ (91) ഇന്ത്യന്‍ ബൗളര്‍മാരെ ചെറുത്തുനില്‍ക്കുന്നത് തുടരുകയാണ്.

സമയം 5.10 പിഎം

മൊഹാലി ടെസ്റ്: പാകിസ്ഥാന്‍ മൂന്ന് 91

മൊഹാലി: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ പാകിസ്ഥാന്‍ മൂന്ന് വിക്കറ്റിന് 91 എന്ന നിലയില്‍ പതറുന്നു.

പേസ് ബൗളര്‍ ലക്ഷ്മിപതി ബാലാജിയാണ് പാകിസ്ഥാന് ഒടുവിലത്തെ ആഘാതമേല്പിച്ചത്. 44 റണ്‍സെടുത്ത ഓപ്പണര്‍ തൗഫീക്ക് ഉമറിന്റെ വിക്കറ്റാണ് മൂന്നാമതായി പാകിസ്ഥാന് നഷ്ടമായത്. ബാലാജിയുടെ പന്തില്‍ ഉമറിന്റെ കുറ്റി തെറിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖും യൂസഫ് യുഹാനയുമാണ് ക്രീസില്‍.

സമയം 12.45 പിഎം

ടെസ്റ്: പാകിസ്ഥാന്റെ രണ്ട് വിക്കറ്റ് വീണു

മൊഹാലി: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ പാകിസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. കളി തുടങ്ങി മൂന്നാമത്തെ ഓവറില്‍ ഓപ്പണര്‍ സല്‍മാന്‍ ഭട്ടിന്റെ വിക്കറ്റാണ് ആദ്യം തെറിച്ചത്. പിറകെ യൂനിസ്ഖാന്റെ വിക്കറ്റും വീണു.

അഞ്ച് റണ്‍സ് നേടിയ സല്‍മാന്‍ ഭട്ടിനെ ഇര്‍ഫാന്‍ പത്താനാണ് പുറത്താക്കിയത്. ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു. ഒമ്പത് റണ്‍സെടുത്ത യൂനിസ് ഖാനെ സഹീര്‍ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൗഫീഖ് ഉമറും ഇന്‍സമാമുമാണ് ക്രീസില്‍. 30 റണ്‍സെടുക്കുന്നതിനിടയില്‍ പാകിസ്ഥാന്റെ രണ്ട് വിക്കറ്റും വീണു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍ഭജന്‍സിംഗിനെ ഒഴിവാക്കി മൂന്ന് പേസ് ബൗളര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. സഹീര്‍ഖാന്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ക്ക് പുറമെ ലക്ഷ്മിപതി ബാലാജിയാണ് പേസ് ബൗളറായി ടീമില്‍ ഇടം പിടിച്ചത്. അനില്‍ കുംബ്ലെയാണ് ടീമിലെ ഏക സ്പിന്നര്‍.

11.05 എഎം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X