കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പിടിച്ചടക്കുക: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സംഘടനാതെരഞ്ഞെടുപ്പിനെ ധീരമായി നേരിട്ട് കെപിസിസി പിടിച്ചടക്കാനും അതുവഴി മുഖ്യമന്ത്രിയടക്കമുള്ളവരെ കാല്‍ക്കീഴില്‍ കൊണ്ടുവരാനും കെ.കരുണാകരന്‍ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാലാവധി തികക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഐ ഗ്രൂപ്പ് നടത്തിയ മേഖലാറാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് 12ന് തിരുവനന്തപുരത്തും മാര്‍ച്ച് 21 എറണാകുളത്തും പറഞ്ഞപ്രകാരം തന്നെ മേഖലാറാലികള്‍ നടത്തുമെന്നും അതു തടസപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്കു കഴിയുമോയെന്നും കരുണാകരന്‍ വെല്ലുവിളിച്ചു.

കഴിഞ്ഞ തവണ എറണാകുളത്ത് ഐ ഗ്രൂപ്പ് സമ്മേളനം വിളിച്ചുചേര്‍ത്തപ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ ചിലതെല്ലാം പ്രതീക്ഷിച്ചു. അന്ന് നേതാക്കന്മാര്‍ പറഞ്ഞതു വിശ്വസിച്ച് അവര്‍ക്ക് ഒരു അവസരം കൂടി കൊടുക്കാമെന്ന് കരുതി. എന്നാല്‍ ആ നടപടി തെറ്റായിപ്പോയി. അതിന് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് ഇത്.

റാലിയുടെ കാര്യം പറഞ്ഞ് മുരളിയെ സസ്പെന്റ് ചെയ്തത് ഒരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. സസ്പെന്റ് ചെയ്തയാളുടെ നാമനിര്‍ദേശപത്രിക തള്ളാന്‍ വേണ്ടിയുള്ള പദ്ധതിയാണിത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിശിതവിമര്‍ശനമുയര്‍ത്തിയ കരുണാകരന്‍ ചെയ്ത തെറ്റുകള്‍ക്ക് മുഖ്യമന്ത്രി മാപ്പുപറയും വരെ അടങ്ങിയിരിക്കില്ലെന്നും പറഞ്ഞു.

പാര്‍ട്ടി വിട്ടുപോകാനോ പാര്‍ട്ടി പിളര്‍ത്താനോ ലക്ഷ്യമില്ലെന്നു പറഞ്ഞ മുരളീധരന്റെ ഒരു പുതിയ സമവാക്യം ആരംഭിക്കാന്‍ സമയമായി എന്ന പ്രസ്താവന പുതിയ ബന്ധങ്ങള്‍ക്ക് വിമുഖതയില്ലെന്നും സൂചിപ്പിക്കുന്നതായിരുന്നു. സോണിയാഗാന്ധിയാണു തങ്ങളുടെ നേതാവെന്നും മുരളി പറഞ്ഞു.

പതിനായിരങ്ങള്‍ അണിനിരന്ന മേഖലാറാലിയില്‍ നിന്ന് ഐ ഗ്രൂപ്പില്‍പ്പെട്ട കണ്ണൂര്‍, കോഴിക്കോട്, വയനാട് ഡിസിസി പ്രസിഡന്റുമാര്‍ മാറിനിന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X