കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ക്കിനെതിരെ തദ്ദേശവാസികള്‍ രംഗത്ത്

  • By Staff
Google Oneindia Malayalam News

പറശിനിക്കടവ്: സിപിഎം നേതൃത്വത്തിലുള്ള മലബാര്‍ ടൂറിസം വികസന കോഓപ്പറേറ്റീവിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ പ്ലഷേഴ്സ് ഇന്ത്യ ലിമിറ്റഡ് പറശ്ശിനിക്കടവില്‍ നിര്‍മ്മിക്കുന്ന അമ്യൂസ്മെന്റ് പാര്‍ക്കിനെതിരായി തദ്ദേശവാസികള്‍ രംഗത്ത്. പാര്‍ക്കിനു വേണ്ടി കുഴല്‍ക്കിണറു കുഴിക്കാനുള്ള നടപടിക്കെതിരെ സിപിഎം അനുഭാവികള്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

കുഴല്‍ക്കിണര്‍ കുഴിക്കുന്നതോടെ ഇവിടെയുള്ള 15ഓളം കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കാതെയാകുമെന്ന് വാദിച്ചാണ് പാര്‍ക്ക് നിര്‍മാണത്തിനെതിരെ ഇവര്‍ തിരിഞ്ഞിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ പാര്‍ക്കിനു വേണ്ടി രണ്ടു കുഴല്‍കിണറുകള്‍ കുഴിച്ചിട്ടുണ്ട്. മൂന്നാമതൊന്നു കൂടി കുഴിക്കുന്നതോടെ ഈ പ്രദേശത്തുള്ള ജലക്ഷാമം കൂടുതല്‍ രൂക്ഷമാകുമെന്നാണ് ഇവിടുള്ളവര്‍ പറയുന്നത്.

എന്നാല്‍ പാര്‍ക്കിന്റെ നിര്‍മാണത്തിനു വേണ്ടിമാത്രമാണ് കുഴല്‍കിണറുണ്ടാക്കുന്നതെന്നും പാര്‍ക്കിലെ ആവശ്യങ്ങള്‍ക്കുവേണ്ടി മഴവെള്ളമാണ് ഉപയോഗിക്കാന്‍ പോകുന്നതെന്നുമാണ് അധികൃതരുടെ വാദം. ജനങ്ങളെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ എത്തിയെങ്കിലും അവരുടെ വാദഗതികള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ തയ്യാറായിട്ടില്ല.

പാര്‍ക്കിന് ഇതുവരെ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദവും കിട്ടിയിട്ടില്ല. വളപട്ടണം പുഴയുടെ രണ്ടുകിലോമീറ്റര്‍ മാത്രമകലെയായാണ് പാര്‍ക്ക് സ്ഥാപിക്കുന്ന സ്ഥലം. ഇത് കണ്ടല്‍വന സംരക്ഷണമേഖലയായതിനാല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം വാങ്ങിയിരിക്കണമെന്ന് കോസ്റല്‍ റഗുലേഷന്‍ സോണ്‍ നിയമപരിധിയില്‍ വരുന്നതാണ്. കേരളത്തില്‍ പരിസ്ഥിതി മന്ത്രാലയമില്ലാത്തതിനാല്‍ പരാതി കിട്ടിയാല്‍ മാത്രമെ കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഇതെക്കുറിച്ച് അന്വേഷണം നടത്തുകയുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X