കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യ നല്‍കിയ സുനാമി മുന്നറിയിപ്പ് മാര്‍ച്ച് 29 ചൊവ്വാഴ്ച പിന്‍വലിച്ചു. തീരദേശത്തെ ജനങ്ങള്‍ക്ക് അവരുടെ വീടുകളിലേക്കു തിരിച്ചുപോകാമെന്നും കേന്ദ്രം അറിയിച്ചു.

ഇന്തോനേഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് സുനാമിയുണ്ടാകാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് കേന്ദ്രം മുന്നറിയിപ്പുനല്‍കിയത്. എന്നാല്‍ ഇതുവരെയും കടലിലെ തിരകള്‍ ക്രമാതീതമായി ഉയരുന്നതായി ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.

ഇന്ത്യയില്‍ സുനാമിസാധ്യതയില്ലെന്ന് പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രകമ്മറ്റി അറിയിച്ചു. എങ്കിലും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളോട് തീരപ്രദേശങ്ങളിലുള്ള നിരീക്ഷണം തുടരാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്തോനേഷ്യയില്‍ ഭൂചലനമുണ്ടായ ഉടന്‍ കേന്ദ്രം പ്രകൃതിദുരന്തരക്ഷാസമിതിയെ പ്രവര്‍ത്തനസജ്ജമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് തീരപ്രദേശങ്ങളിലെ ജനങ്ങളോട് ജാഗരൂകരായിരിക്കാനുള്ള സന്ദേശവും നല്‍കിയിരുന്നു. തീര, നാവിക, വ്യോമസേനക്കും സുനാമിയെക്കുറിച്ച് മുന്നറിയിപ്പു നല്‍കി.

എല്ലാ തീരദേശസംസ്ഥാനങ്ങളിലേയും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപിലെ ഗവര്‍ണറേയും പ്രധാനമന്ത്രി നേരിട്ടു വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഒറീസ, പോണ്ടിച്ചേരി, തമിഴ്നാട്, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സുനാമിസാധ്യതക്കുള്ള മുന്നറിയിപ്പു നല്‍കിയിരുന്നത്. തമിഴ്നാട്ടിലെ തീരദേശങ്ങളില്‍ താമസിക്കുന്നവരോട് ഒരു കിലോമീറ്ററെങ്കിലും അകലേക്കു മാറാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ റോഡരികിലും മറ്റുമാണ് രാത്രി ചെലവിട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X