കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാപാരികള്‍ സമരത്തിന്‍ നിന്നും പിന്‍മാറണം: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വാറ്റ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ മാര്‍ച്ച് 30 മുതല്‍ ആരംഭിക്കാനിരിക്കുന്ന സമരം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു. വാറ്റ് നടപ്പാക്കുന്നതോടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അവ ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന മനസ്ഥിതിയാണുള്ളതെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യം ചര്‍ച്ച നടത്തിയപ്പോള്‍ വ്യാപാരിവ്യവസായി ഏകോപനസമിതി പ്രതിനിധികളെ അറിയിച്ചതാണ്. ഭൂരിഭാഗം സംസ്ഥാനങ്ങളും ഏപ്രില്‍ ഒന്നുമുതല്‍ വാറ്റ് നടപ്പാക്കുന്ന സാഹചര്യത്തില്‍ കേരളസര്‍ക്കാരിന് ഇതു നടപ്പാക്കാതിരിക്കാനാവില്ല.

വ്യാപാരവ്യാവസായ സമിതിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ച സാഹചര്യത്തില്‍ സമരം നടത്തുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു. വിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെന്ന് പ്രതിക്ഷാരോപണം മന്ത്രി തള്ളിക്കളഞ്ഞു. സാധനങ്ങള്‍ ലഭ്യമാക്കാനാവശ്യമായ സ്റോക്ക് സപ്ലൈകോ സംഭരിച്ചിട്ടുണ്ട്. ഇതുകൂടാതെ മാവേലി സ്റോറുകള്‍, ലാഭം വഴിയും സാധനങ്ങള്‍ വില്‍ക്കാനാവശ്യമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മാര്‍ച്ച് 30, 31 തീയതികളില്‍ സ്റോക്കെടുക്കുന്നതു നിര്‍ത്തിവക്കാനും ഏപ്രില്‍ ഒന്നാംതീയതിയടക്കം വ്യാപാരികള്‍ സമരം നടത്തുന്ന മൂന്നു ദിവസങ്ങളിലും തുറന്നു പ്രവര്‍ത്തിക്കാനും സംസ്ഥാനത്തെ സപ്ലൈകോ ശാഖകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പുമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

വ്യാപാരിസമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പുമന്ത്രി ആര്‍.രാമചന്ദ്രന്‍ മാസ്റര്‍ അറിയിച്ചു. വ്യാപാരിസമരത്തെ വലുതാക്കിക്കാണിച്ച് പ്രതിപക്ഷം ജനങ്ങളില്‍ ഭീതിയുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷത്തിന് അടിയന്തിരപ്രമേയാവതരണാവശ്യത്തിന് മന്ത്രിമാരുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അവതരണാനുമതി നല്‍കിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X