കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി-: നിയമസഭാസമിതി അന്വേഷിക്കണമെന്ന് വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു നിയമസഭാ സമിതിയെ ചുമതലപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൊട്ടിയം പെണ്‍വാണിഭക്കേസിലെ അന്വേഷണം വൈകിക്കുന്നതു വഴി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സെക്സ് റാക്കറ്റുകളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊട്ടിയം പെണ്‍വാണിഭക്കേസില്‍ സര്‍ക്കാര്‍ ഇതുവരെ കാര്യക്ഷമമായി യാതൊന്നും ചെയ്തിട്ടില്ല. ഈ കേസില്‍ പല സുപ്രധാന തെളിവുകളുമടങ്ങുന്ന വീഡിയോ കാസറ്റ് താന്‍ മുഖ്യമന്ത്രിക്ക് ഫെബ്രവരി ഒന്‍പതിനു കൈമാറിയിരുന്നു. കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ഏതാനു ദിവസം മുന്‍പാണ് കൊട്ടിയം കേസിലെ മുഖ്യസാക്ഷിയായ ഷൈനി കൊല്ലപ്പെട്ടെന്നതിനാല്‍ ഇതു കേന്ദ്രമാക്കി ഈ കേസില്‍ പുനരന്വേഷണം നടത്തണമെന്നും താന്‍ ആവശ്യപ്പട്ടിരുന്നു. വീഡിയോ കാസറ്റില്‍ ഷൈനി വെളിപ്പെടുത്തിയ ഒരു പ്രമുഖനായ വ്യവസായിയുടെ പേര് കുറ്റപത്രത്തില്‍ പൊലീസ് ഉള്‍പ്പെടുത്തിയിട്ടില്ല. കേസിലുള്‍പ്പെട്ട സൈനികഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടായിട്ടില്ല.

ഷൈനിയെ കൊലപ്പെടുത്തിയ കുറ്റമേറ്റെടുത്ത സഹോദരന്‍ ഷൈജുവിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ തയ്യാറായ കേന്ദസര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടത്തണം.

ഒക്ടോബറില്‍ കൊല്ലത്തു നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരു സ്ത്രീ നല്‍കിയ പരാതിയിന്മേല്‍ ഇനിയും നടപടിയുണ്ടായിട്ടില്ലെന്നും വി.എസ് പറഞ്ഞു. തന്റെ 15 വയസുള്ള മകളെ സെക്സ് മാഫിയ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് സ്ത്രീ പരാതി നല്‍കിയിരുന്നത്.

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് നിരുത്തരവാദപരമായാണ്. അംഗീകാരമില്ലാത്ത ഒരു സ്വകാര്യപ്രസിന് ചോദ്യപേപ്പര്‍ അച്ചടിക്കാനുള്ള ചുമതല നല്‍കിയത് ഇതിനുദാഹരണമാണ്. ചോദ്യപേപ്പര്‍ അച്ചടിക്കുള്ള എല്ലാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ തെറ്റിച്ചിരിക്കുകയാണെന്നും ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X