വിദേശ യുവതിയെ പീഡിപ്പിച്ച സ്വാമി അറസ്റില്‍
മലപ്പുറം: വിദേശയുവതിയെ തന്റെ ആശ്രമത്തില്‍ ഒരു വര്‍ഷത്തോളം നിര്‍ബന്ധപൂര്‍വം താമസിപ്പിച്ച് പീഡിപ്പിച്ച സ്വാമിയെ പൊലീസ് അറസ്റ് ചെയ്തു.
ഇരുപത്തിനാലുകാരിയായ ബ്രിട്ടീഷ് യുവതി ആമന്ദ വില്ല്യംസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വാമി ജനന ചൈതന്യ പൊലീസിന്റെ പിടിയിലായത്. പി. എന്‍. സുധാകരന്‍ എന്നാണ് സ്വാമിയുടെ യഥാര്‍ഥപേര്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ആമന്ദ തന്റെ അച്ഛന്റെ സഹായത്തോടെ സ്വാമിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത്. തന്നെ തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്തതിനു ശേഷം മാനസികമായും ശാരീരികമായും സ്വാമി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് ആമന്ദ പൊലീസിനോട് പറഞ്ഞു.
ബ്രിട്ടനിലെ ഒരു വിദേശഇന്ത്യക്കാരന്‍ വഴിയാണ് ആമന്ദയും അച്ഛന്‍ പി. ആര്‍. വില്യംസും ചൈതന്യയെ കുറിച്ചറിയുന്നത്. വലിയ ആത്മീയശേഷിയുള്ള ആളാണ് ചൈതന്യയെന്നാണ് ഇയാള്‍ ഇവരോട് പറഞ്ഞിരുന്നതത്രെ. ഇന്റര്‍നെറ്റ് വഴി ഇവര്‍ ചൈതന്യയുമായി ബന്ധം സ്ഥാപിച്ചു. ആമന്ദയെ തന്റെ അടുത്തേക്ക് അയച്ചില്ലെങ്കില്‍ അവരെ തന്റെ ആത്മീയമായ കഴിവുകള്‍ ഉപയോഗിച്ച് ഭ്രാന്തിയാക്കുമെന്ന് വില്യംസിനെ ചൈതന്യ ഭീഷണിപ്പെടുത്തി. ചൈതന്യയുടെ ഭീഷണി ഭയന്നാണ് ആമന്ദ ചൈനത്യയുടെ ആശ്രമത്തിലെത്തുന്നത്.
ഈയിടെ സ്വാമി മുംബൈയിലേക്ക് പോയപ്പോള്‍ വില്യംസിന് എസ്എംഎസ് സന്ദേശമയച്ച് ആമന്ദ തന്റെ കഷ്ടസ്ഥിതി അറിയിച്ചു. ഉടന്‍ കേരളത്തിലെത്തിയ വില്യംസ് ഒരു അഭിഭാഷകന്റെ സഹായത്തോടെ ആമന്ദയെ ചൈതന്യയുടെ ആശ്രമത്തില്‍ നിന്ന് രക്ഷിക്കുകയും കോഴിക്കോട്ടെ ആര്യസമാജത്തിലെത്തിക്കുകയും ചെയ്തു.
പൊലീസിന് പരാതി നല്‍കിയതിന് ശേഷം ആമന്ദയും വില്യംസും യുകെയിലേക്ക് മടങ്ങി. പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് ചൈതന്യയെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.












Click it and Unblock the Notifications