കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാഡ് അപ്പു ചെരിഞ്ഞു

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: 1982-ലെ ഡല്‍ഹി എഷ്യാഡിലെ ഭാഗ്യചിഹ്നമായിരുന്ന എഷ്യാഡ് അപ്പുവെന്ന ആനക്കൊമ്പന്‍ കുട്ടിനാരായണന്‍ ചെരിഞ്ഞു.

മെയ് 14 ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ഗുരുവായൂരിലെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ വച്ചാണ് അപ്പു ചരിഞ്ഞത്.

1995-ല്‍ ഒരു ക്ഷേത്രചടങ്ങിനു ശേഷം മടങ്ങവേ അബദ്ധത്തില്‍ ഒരു സെപ്റ്റിക് ടാങ്കില്‍ വീണ് മുന്‍കാലുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റതിന് ശേഷം അപ്പു രോഗനിലയിലായിരുന്നു. അന്ന് ഫയര്‍ഫോഴ്സിന്റെയും മറ്റും സഹായത്തോടെയാണ് അപ്പുവിനെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്. പതിനേഴു വര്‍ഷമായി അപ്പു നിന്നാണ് ഉറങ്ങിയിരുന്നത്. പ്രശസ്ത ആനചികിത്സകന്‍ മഹേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ ചികിത്സയിലായിരുന്നു അപ്പു.

1982-ല്‍ എഷ്യാഡിനെത്തിയ ആനകളില്‍ ഏറ്റവും ചെറുതായിരുന്ന അപ്പു ലോകശ്രദ്ധ നേടിയിരുന്നു. തൃശൂരില്‍ നിന്നും തീവണ്ടി മാര്‍ഗമാണ് അന്ന് അഞ്ചു വയസുണ്ടായിരുന്ന ആനയെ എഷ്യാഡിനെത്തിച്ചത്. വാനോളം പ്രശസ്തി നേടിയ അപ്പുവിനോടുള്ള ആദരസൂചകമായി എഷ്യാഡ് മത്സരത്തിലെ പ്രമുഖ വേദിയായ ന്യൂഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്റു സ്റേഡിയ കവാടത്തില്‍ അപ്പുവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

മണ്ണുത്തിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പോസ്റ്മോര്‍ട്ടം നടത്തിയ ശേഷമാകും അപ്പുവിന്റെ സംസ്കാര സമയവും സ്ഥലവും തീരുമാനിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X