കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുമരണം

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ ഒരു ദുഖാചരണച്ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരുന്നവര്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പിലും ഗ്രനേഡ് ആക്രമണത്തിലും രണ്ടുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുള്‍ മുജാഹുദ്ദീന്‍ മുന്‍നേതാവിന്റെ സഹോദരന്‍ അബ്ദുള്‍ ഗാനി ഭട്ടിന്റെ മരണത്തോടനുബന്ധിച്ച ദുഖാചരണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. മെയ് 14 ശനിയാഴ്ചയുണ്ടായ തീവ്രവാദിയാക്രമണത്തിലാണ് ഗാനി ഭട്ട് മരിച്ചത്.

തീവ്രവാദികള്‍ ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞ ശേഷം ജനങ്ങള്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഹിസ്ബുള്‍ മുന്‍ ഡിവിഷണല്‍ കമാന്‍ഡര്‍ മുഹമ്മദ് അക്ബര്‍ ഭട്ടും അദ്ദേഹത്തിന്റെ സഹോദരനും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

ഹിസ്ബുള്‍ തീവ്രവാദികളും കേന്ദ്രവുമായി 2000ല്‍ നടത്തിയ ചര്‍ച്ചകളിലെ പ്രധാനിയായിരുന്നു അക്ബര്‍ ഭട്ട്. തീവ്രവാദമുപേക്ഷിച്ച ശേഷം ജമ്മു ആന്റ് കശ്മീര്‍ സാല്‍വേഷന്‍ മൂവ്മെന്റ് എന്ന രാഷ്ട്രീയപ്രസ്ഥാനമുണ്ടാക്കിയ അക്ബര്‍ ഭട്ടിന്റെ നടപടിയില്‍ ഹിസ്ബുള്‍ തീവ്രവാദികള്‍ അസംതൃപ്തരായിരുന്നു.

ഇതെത്തുടര്‍ന്ന് അക്രമികള്‍ക്കു വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X