മലപ്പുറത്ത് ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: നിലമ്പൂരിന് സമീപം പൊങ്ങല്ലൂരില്‍ ടൂറിസ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. മെയ് 21 ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

തമ്പലക്കാട് ആയിഷയുടെ മകള്‍ റജീന (30), മേത്തലപ്പാറ സൈനബ (55), എടക്കര മലാപ്പറമ്പ് ശിവന്റെ മകള്‍ നിഷ (22) എന്നിവരാണ് മരിച്ചത്. വിവാഹപാര്‍ട്ടിയുമായി എടക്കരയില്‍ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ് ബസ്. ബസ്സിലുണ്ടായിരുന്നവരെല്ലാം എടക്കര സ്വദേശികളാണ്.

പരിക്കേറ്റവരെ മഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്ന് സ്ത്രീകളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹത്തില്‍ പങ്കെടുക്കാനുള്ള ഒരാളെ കാത്ത് പൊങ്ങല്ലൂര്‍ പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ ടിപ്പര്‍ ലോറിയെ മറികടന്ന് എതിരെ വന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസ് അമ്പത് അടിയോളം താഴേക്ക് വീണു. ബസ് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. നിലമ്പൂരിലുള്ള കിസാന്‍ ടൂറിസ്റ് മിനിബസ്സാണ് അപകടത്തില്‍ പെട്ടത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്