ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക നേതൃത്വം തീരുമാനിക്കുമെന്ന് സുഷമ

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: അഴീക്കോട്ടും കൂത്തുപറമ്പിലും ബിജെപി പ്രവര്‍ത്തകര്‍ ആര്‍ക്കു വോട്ടുചെയ്യണമെന്ന് പ്രാദേശിക നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി നേതാവ് സുഷമാ സ്വരാജ് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു പോലെ തന്ത്രപരമായ നിലപാടാണ് മത്സരിക്കാതിരിക്കലും. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് യുഡിഎഫിന് കിട്ടാന്‍ യാതൊരു സാധ്യതയുമില്ല.

എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ സംതൃപ്തയാണെന്നും സുഷമാ സ്വരാജ് പറഞ്ഞു. പാര്‍ട്ടിയില്‍ രണ്ടാം നിര നേതൃത്വം പിടിയുറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്.

കേരളത്തിലെ ബിജെപിയില്‍ ഗ്രൂപ്പിസമില്ല. പാര്‍ട്ടി വളരുമ്പോള്‍ നേതാക്കള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്. ഒരുമിച്ചിരുന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്നങ്ങള്‍ മാത്രമേ ബിജെപി സംസ്ഥാന നേതൃത്വത്തിലുള്ളൂ-. സുഷമ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്