രാഷ്ട്രപതി റഷ്യയിലേക്ക് തിരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: 14 ദിവസത്തെ വിദേശസന്ദര്‍ശത്തിനായി രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം ദില്ലിയില്‍ നിന്നും തിരിച്ചു. റഷ്യ, സ്വിറ്റ്സര്‍ലാന്റ്, ഉക്രെയ്ന്‍, ഐസ്ലാന്റ് എന്നീ രാജ്യങ്ങളിലാണ് കലാം സന്ദര്‍ശനം നടത്തുന്നത്.

ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ഷെക്കാവത്ത്, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കേന്ദ്രമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ഗുലാം നബി ആസാദ്, ശിവരാജ് പാട്ടില്‍, സുബോധ്കാന്ത് സഹായ്, മീരാകുമാര്‍, പ്രണബ് ലക്ഷ്മി എന്നിവര്‍ രാഷ്ട്രപതിയെ യാത്രയയ്ക്കാന്‍ വിമാനത്താവളത്തിലെത്തി.

കരസേനാ തലവന്‍ ജെ. ജെ. സിംഗ്, നാവല്‍ ചീഫ് അഡ്മിറല്‍ അരുണ്‍ പ്രകാശ്, എയര്‍ ചീഫ് മാര്‍ഷല്‍ എസ്. പി. ത്യാഗി എന്നിവരും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്