യുപിഎ സര്‍ക്കാരിന് ഒരു വയസ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: യുപിഎ സര്‍ക്കാര്‍ മെയ് 22 ഞായറാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. കൂട്ടുകക്ഷി ഭരണം എന്ന പരീക്ഷണം ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ യുപിഎ സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികള്‍ ഇപ്പോള്‍ മുന്നിലില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണത്തിനിടെ യുപിഎ സര്‍ക്കാര്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് വിദേശകാര്യ മേഖലയിലാണ്. അയല്‍ രാജ്യങ്ങളുമായും അമേരിക്ക ഉള്‍പ്പെടെയുള്ള ലോക ശക്തികളുമായുമുള്ള ബന്ധം മെച്ചപ്പെടുത്താനും യുപിഎ സര്‍ക്കാരിന് കഴിഞ്ഞു.

ചില ഘടകകക്ഷികളില്‍ നിന്നും ഇടതു പാര്‍ട്ടികളില്‍ നിന്നും നയപരമായഎതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും അതൊന്നും സര്‍ക്കാരിന്റെ നിലനില്പിന് വെല്ലുവിളിയല്ല. പേറ്റന്റ് ബില്ലിനെ പോലും അനുകൂലിച്ച ഇടതുപക്ഷം നയപരമായ വ്യതിയാനങ്ങളുണ്ടായാലും സര്‍ക്കാരിനെ പിന്തുണക്കുമെന്ന നിലയിലാണ്.

രണ്ട് ജനപ്രിയ ബജറ്റുകളാണ് യുപി.എ സര്‍ക്കാര്‍ അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഞായറാഴ്ച വൈകുന്നേരം പുറത്തിറക്കും.

ഇതുവരെ സമര്‍ഥമായി സര്‍ക്കാരിനെ നയിച്ചുവെന്ന നേട്ടം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് അവകാശപ്പെടാം. തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് പത്തില്‍ ആറ് മാര്‍ക്ക് നല്‍കുന്നുവെന്ന അദ്ദേഹത്തിന്റെ ഈയിടെ നടത്തിയ പ്രസ്താവന ഏറെക്കുറെ നിഷ്പക്ഷമായ വിലയിരുത്തലായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്