ആറര കോടിയുടെ ബ്രൗണ്‍ഷുഗര്‍ പിടിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ആറരക്കോടി രൂപയുടെ ബ്രൗണ്‍ഷുഗര്‍ നാര്‍ക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് അഞ്ച് കിലോ തൂക്കമുള്ള ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സലിം, ബാബു എന്നിവരെ അറസ്റ് ചെയ്തിട്ടുണ്ട്.

വിശ്വസനീയ കേന്ദ്രത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലത്തു നിന്നും പുറപ്പെട്ട ബസിനെ നര്‍ക്കോട്ടിക്ക് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. കടല്‍ മാര്‍ഗ്ഗം ശ്രീലങ്കയിലേക്ക് കടത്താനായാണ് ബ്രൗണ്‍ഷുഗര്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതെന്ന് കരുതുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്