രാജ്യസഭ: കോണ്‍ഗ്രസ് തന്നെ മത്സരിക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെ. കരുണാകരന്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന് സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

മെയ് 24 ചൊവ്വാഴ്ചയാണ് രാജ്യസഭാ സീറ്റിലേക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. തിങ്കളാഴ്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഹൈക്കമാന്റ് പ്രഖ്യാപിക്കും.

കെ. പി. ഉണ്ണിക്കൃഷ്ണനും വി. എസ്. ശിവകുമാറും സി. എന്‍. ബാലകൃഷ്നുമാണ് രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഇവരില്‍ കൂടുതല്‍ സാധ്യത ഉണ്ണിക്കൃഷ്ണനാണ്.

അതേ സമയം കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുമെന്ന് ഉറപ്പായിട്ടും സീറ്റിന്മേലുള്ള അവകാശവാദം പിന്‍വലിക്കാന്‍ മാണി ഗ്രൂപ്പ് തയ്യാറായിട്ടില്ല. ഇത് യുഡിഎഫില്‍ ചെറിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. രാജ്യസഭയില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് മൂന്നും മുസ്ലിം ലീഗിന് രണ്ടും സീറ്റുള്ളപ്പോള്‍ ഒരു സീറ്റിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് മാണി ഗ്രൂപ്പിന്റെ വാദം.

വെള്ളിയാഴ്ച രാത്രി കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങളുടെ അവകാശവാദം പിന്‍വലിക്കാന്‍ മാണി ഗ്രൂപ്പ് തയ്യാറായില്ല. രാജ്യസഭാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായിട്ടും മാണി ഗ്രൂപ്പ് അതിന് വേണ്ടി ആവശ്യപ്പെടുന്നത് പിന്നീട് മറ്റ് സ്ഥാനങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. മാണി ഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ചെയ്യുന്നതും അതുതന്നെയായിരിക്കും. മറ്റു സ്ഥാനങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടുവയ്ക്കുകയാവും അവര്‍ ചെയ്യുക.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X