ഡിവൈഎസ്പിക്കെതിരെ സൂഫിയാ മദനി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കോയമ്പത്തൂര്‍ വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരെ മാറാട് ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ ആരോപണമുന്നയിച്ച വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി പ്രദീപ് കുമാറിനെതിരെ മദനിയുടെ ഭാര്യ സൂഫിയ നിയമ നടപടിക്കൊരുങ്ങുന്നു.

പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐ.യുടെ പരിശീലനം ലഭിക്കുന്നതിന് മദനി ഒരാളെ പാകിസ്ഥാനിലേക്ക് അയച്ചുവെന്ന് പ്രദീപ് കുമാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതിനെതിരെയാണ് കേസ് കൊടുക്കാനാണ് സൂഫിയയുടെ നീക്കം.

മദനിയെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഡാലോചന നടത്തിയവരില്‍ പ്രദീപുമുണ്ടായിരുന്നുവെന്ന് സൂഫിയ ആരോപിക്കുന്നു. മുതലക്കുളം മൈതാനിയില്‍ 1992ല്‍ പ്രകോപനപരമായി പ്രസംഗിച്ചു എന്നാരോപിച്ച് 6 വര്‍ഷത്തിനുശേഷം 1998ല്‍ മദനിയെ അറസ്റ് ചെയ്തതിന് പിന്നില്‍ പ്രദീപ്കുമാറുണ്ടായിരുന്നു. മദ്നിയെ കോയമ്പത്തൂര്‍ കേസ്സില്‍ ഉള്‍പ്പെടുത്തുവാന്‍ ചില രാഷ്ട്രീയ കേന്ദ്രങ്ങളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയവരില്‍ അംഗമാണ് പ്രദീപ്കുമാര്‍. കസ്റഡിയില്‍ മദനിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്തവരില്‍ പ്രദീപ് കുമാറുമുണ്ട്-സൂഫിയ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്