ബീഹാറില്‍ ഉപദേഷ്ടാക്കളെ നിയമിക്കാന്‍ നിര്‍ദേശം

  • Posted By:
Subscribe to Oneindia Malayalam

മോസ്കോ: ബീഹാറിലെ ഭരണം സുഗമമായി മുന്നോട്ടുപോവുന്നത് ഉറപ്പുവരുത്താന്‍ ഉപദേഷ്ടാക്കളെ ഉടന്‍ നിയമിക്കണമെന്ന് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് നിര്‍ദേശിച്ചു.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മോസ്കോയിലെത്തിയ കലാമുമായി പ്രധാനമന്ത്രി നടത്തിയ ടെലഫോണ്‍ സംഭാഷണ വേളയിലാണ് ഈ നിര്‍ദേശമുണ്ടായത്. ബീഹാര്‍ നിയമസഭ പിരിച്ചുവിടാനുണ്ടായ സാഹചര്യത്തെ കുറിച്ച് പ്രധാനമന്ത്രി രാഷ്ട്രപതിയെ ധരിപ്പിച്ചു.

സാധാരണക്കാര്‍ക്ക് ഗുണകരമാവുന്ന വിധത്തില്‍ തങ്ങളുടെ മേഖലകളില്‍ വിദഗ്ധരായവരെയായിരിക്കണം ഉപദേഷ്ടാക്കളായി നിയമിക്കേണ്ടതെന്ന് കലാം മന്‍മോഹന്‍സിംഗിനോട് നിര്‍ദേശിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്