എന്‍ഡിഎ എംഎല്‍എമാരെ അണിനിരത്തും

  • Posted By:
Subscribe to Oneindia Malayalam

പാറ്റ്ന: രാഷ്ട്രപതി പിരിച്ചുവിട്ട ബീഹാര്‍ നിയമസഭയിലെ എന്‍ഡിഎയുടെ 130 എംഎല്‍എമാരെ മാധ്യമങ്ങള്‍ക്ക് മുന്നിലും രാജ്ഭവനിലും രാഷ്ട്രപതിയുടെ മുന്നിലും മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അണിനിരത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ഗോപാല്‍ നാരായണ്‍ സിംഗ് അറിയിച്ചു.

എന്‍ഡിഎയുടെ 92 എംഎല്‍എമാരെയും 17 സ്വതന്ത്രന്മാരെയും എല്‍ജിപി വിട്ട 21 പേരെയുമാണ് അണിനിരത്തുന്നത്. പിരിച്ചുവിടപ്പെട്ട 243 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണയാണ് വേണ്ടെന്നിരിക്കെ അതു തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കുന്നതിനാണ് എന്‍ഡിഎ എംഎല്‍എമാരുടെ ഈ പരേഡ്.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടും നിയമസഭ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും മെയ് 24 ചൊവ്വാഴ്ച ബീഹാറില്‍ ബിജെപി സമ്പൂര്‍ണ ബന്ദ് ആചരിക്കും.

നിയമസഭ പിരിച്ചുവിട്ടതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചും എന്‍ഡിഎ ആലോചിക്കുമെന്ന് ഗോപാല്‍ നാരായണ്‍ സിംഗ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്