ദില്ലിയില്‍ തിയേറ്ററുകളില്‍ സ്ഫോടനം: ഒരു മരണം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലിയിലെ രണ്ട് സിനിമാശാലകളില്‍ മെയ് 22 ഞായറാഴ്ച രാത്രിയുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ ഒരാള്‍ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നയാളാണ് രാത്രി വൈകി മരണമടഞ്ഞത്. അമ്പതോളം പേര്‍ക്ക് സ്ഫോടനങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.

സിക്ക് മതത്തെ അപമാനിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് വിവാദമായ ജോ ബോലെ സോ നിഹാല്‍ എന്ന ചിത്രമാണ് ലിബര്‍ട്ടി, സത്യം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. രാത്രി 8.25നാണ് ലിബര്‍ട്ടി തിയേറ്ററില്‍ സ്ഫോടനമുണ്ടായത്. തുടര്‍ന്ന് 20 മിനുട്ടിനു ശേഷം സത്യം തിയേറ്ററിലും സ്ഫോടനമുണ്ടായി.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സിക്ക് മതത്തിന്റെ പരമോന്നത സംഘടനയായ ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച പഞ്ചാബില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞിരുന്നു.

വസ്ഫോടനങ്ങള്‍ക്കു ശേഷം ദില്ലിയില്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും തിയേറ്ററുകള്‍ ഒഴിപ്പിക്കുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്